ആശുപത്രി മാലിന്യം തള്ളുന്നത് പിടികൂടി

Published:December 1, 2016

Thondayad Bypass Kozhikode Full

 

 

കോഴിക്കോട്: ജനവാസ കേന്ദ്രത്തിനു സമീപം തണ്ണീര്‍തട പ്രദേശത്ത് തള്ളിയ സ്വകാര്യ ആശുപത്രി മാലിന്യം നാട്ടുകാര്‍ പിടികൂടി. ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഖരമാലിന്യങ്ങള്‍ പറയഞ്ചേരി ചാത്തനാടത്ത് പറമ്പില്‍ തള്ളിയിരുന്നു. നാട്ടുകാര്‍ ലോറി പിടിച്ചെടുത്ത് മാലിന്യസഹിതം ആശുപത്രിയില്‍ തിരിച്ചെത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി.
നിരവധി തവണ നാട്ടുകാര്‍ താക്കീതു നല്‍കിയെങ്കിലും ആളുകളുടെ കണ്ണുവെട്ടിച്ച് മാലിന്യം തള്ളുന്നത് തുടരുകയായിരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ മാലിന്യവും ഇവിടെ തള്ളുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആശുപത്രിഅധികൃതരോട് മാലിന്യം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടതായും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.