ആശുപത്രികളില്‍ സ്വര്‍ണവും പണവും മോഷ്ടിക്കുന്ന വിരുതന്‍ കണ്ണൂരില്‍ കറങ്ങുന്നു

Published:January 11, 2017

hospital-theft-full-image

 

 

 
കണ്ണൂര്‍: ആശുപത്രികളിലെ വാര്‍ഡുകളിലെത്തി സ്വര്‍ണവും പണവും മോഷ്ടിക്കുന്ന വിരുതന്‍ കണ്ണൂരില്‍ കറങ്ങുന്നു. വിവിധ സ്വകാര്യ ആശുപത്രികള്ിലും രോഗികളുടെ വാര്‍ഡുകളിലുമെത്തി ബന്ധുക്കളും മറ്റുമില്ലാത്ത സമയം നോക്കിയാണ് ഇയാള്‍ അവശരായി കിടക്കുന്ന രോഗിയുടെ വാര്‍ഡുകളില്‍ നിന്ന്് പണവും മറ്റും കവരുന്നത്. നിരവധി തവണ മോഷണം നടന്ന വിവരങ്ങള്‍ അധികൃതരെയും മറ്റും അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെ കണ്ണൂരിലെ കൊയിലി ആശുപത്രിയില്‍ ഇത്തരത്തില്‍ ഈ വിരുതന്‍ മോഷണം നടത്തി. ആശുപത്രിയിലെ സി സി ടി വിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്തി ചോദ്യംചെയ്തപ്പോള്‍ കവര്‍ന്ന 2500 രൂപയോളം കാണപ്പെടുകയും ചെയ്തു. മോഷ്ടാവിന് കൈക്ക് സ്വാധീനമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ വിട്ടയക്കുകയായിരുന്നു. ഇയാള്‍ നേരത്തെ മറ്റ് ആശുപത്രികളിലും കളവ് നടത്തിയതായി പറയപ്പെടുന്നു. ധനലക്ഷ്മി ആശുപത്രിക്കടുത്ത് ഒരു ഫഌറ്റില്‍ സെക്യൂരിറ്റി ജോലിക്കിടെ ഈ വിരുതന്‍ ഫഌറ്റില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയ വിവരവും പുറത്തുവന്നിട്ടുണ്ട്്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.