Thursday, January 24th, 2019

തേനില്‍ മായമുണ്ടോ? എളുപ്പത്തില്‍ തിരിച്ചറിയാം

ഒരു കഷ്ണം ബ്രെഡ് തേനില്‍ മുക്കി വയ്ക്കുക

Published On:Feb 28, 2018 | 9:19 am

ഇന്നത്തെ കാലത്ത് ശുദ്ധമായ തേന്‍ കിട്ടുക എന്നത് വളരെ കഷ്ടമാണ്. എന്നാല്‍ പലര്‍ക്കും ഇത് മനസിലാകുന്നില്ല എന്നതാണ് സത്യം. തേനില്‍ മായങ്ങള്‍ ഏറെയാണ്. ഗ്ലൂക്കോസ്, കോണ്‍ സിറപ്പ് തുടങ്ങി ചില കെമിക്കലുകള്‍ വരെ ഇതില്‍ ചേര്‍ക്കുന്നുണ്ട്. മായമുള്ള തേന്‍ കണ്ടെത്താന്‍ ചില വഴികളുണ്ട്, ഇതെക്കുറിച്ചു കൂടുതലറിയൂ.
ഒരു കഷ്ണം ബ്രെഡ് തേനില്‍ മുക്കി വയ്ക്കുക. അല്‍പം കഴിഞ്ഞു ബ്രെഡ് പുറത്തെടുത്താല്‍ മാര്‍ദവമില്ലാത്തതായി മാറിയെങ്കില്‍ ശുദ്ധമായ തേനാണ്. അല്ലാത്ത തേനെങ്കില്‍ ബ്രെഡ് മൃദുവാകും.
തേനെടുത്ത് ഒരു തീപ്പെട്ടിക്കോല്‍ ഉരച്ചു കത്തിയ്ക്കുക. ശുദ്ധമായ തേന്‍ പെട്ടെന്നു കത്തിപിടിയ്ക്കും. മായം കലര്‍ന്ന തേനില്‍ ഇല്ല. വാങ്ങിയ തേനില്‍ നിന്നും അല്‍പം ഒരു ടേബില്‍ സ്പൂണിലെടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ വയ്ക്കുക. ഇളക്കരുത്. ശുദ്ധമായ തേനെങ്കില്‍ വെള്ളത്തില്‍ കലരില്ല. അല്ലെങ്കില്‍ ഇത് വെള്ളത്തില്‍ കലരും.
ഒരു സ്പൂണില്‍ തേനെടുത്ത് ഇത് ഇളക്കുക. മായം കലര്‍ന്ന തേനാണെങ്കില്‍, പ്രത്യേകിച്ചു വെള്ളം കലര്‍ത്തിയത് പെട്ടെന്നിളകുകയും താഴെ വീഴുകയും. ചെയ്യും. അല്ലാത്ത തേന്‍ കട്ടിയുള്ളതുകൊണ്ടുതന്നെ വീഴില്ല.
അല്‍പം തേന്‍ വെള്ളത്തില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഏതാനും തുള്ളി വിനെഗര്‍ ചേര്‍ക്കുക. ഇത് പതഞ്ഞുവരികയാണെങ്കില്‍ മായം കലര്‍ത്തിയതെന്നര്‍ത്ഥം. ജിപ്സമായിരിയ്ക്കും മിക്കവാറും ചേര്‍ത്തിട്ടുണ്ടാകുക.

LIVE NEWS - ONLINE

  • 1
    51 mins ago

    ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ബോംബേറ്

  • 2
    1 hour ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 3
    1 hour ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 4
    1 hour ago

    ബാഴ്‌സക്ക് തോല്‍വി

  • 5
    3 hours ago

    മൂന്നാറില്‍ അതിശൈത്യം

  • 6
    3 hours ago

    പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് തകര്‍ത്തു; യുവാവിന് പരിക്ക്

  • 7
    3 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 8
    13 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 9
    16 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി