Wednesday, November 21st, 2018

ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ പല ഉന്നതരും, ഇരയായവരില്‍ ഗള്‍ഫുകാരന്റെ ഭാര്യയും

കുടുംബ ബന്ധങ്ങള്‍ താറുമാറാകുന്നതില്‍ ഭയമുള്ളതിനാല്‍ മാത്രമാണ് പെണ്‍കെണിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതില്‍ ആരും പരാതിയുമായി രംഗത്ത് വരാത്തത്.

Published On:Aug 27, 2018 | 12:15 pm

കണ്ണൂര്‍: ഹണിട്രാപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ തളിപ്പറമ്പിലെ പല ഉന്നതരും ഭീതിയില്‍. വീഡിയോ ക്ലിപ്പുകള്‍ കാണിച്ച് ഇവരില്‍ നിന്നൊക്കെ അറസ്റ്റിലായ സംഘം പണം തട്ടിയെടുത്തിട്ടുണ്ട്. ഇവരുടെയൊക്കെ കാമകേളികളുടെ വീഡിയോകള്‍ മുസ്തഫയുടേയും സംഘത്തിന്റെയും കയ്യിലുണ്ടെന്നാണ് വിവരം. കുടുംബ ബന്ധങ്ങള്‍ താറുമാറാകുന്നതില്‍ ഭയമുള്ളതിനാല്‍ മാത്രമാണ് പെണ്‍കെണിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതില്‍ ആരും പരാതിയുമായി രംഗത്ത് വരാത്തത്. അതിനിടെ ഉന്നതന്‍മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കൂട്ടുനിന്ന കാസര്‍ഗോഡ് സ്വദേശിനിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇവരോട് തളിപ്പറമ്പ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ യുവതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്.
ഗള്‍ഫുകാരന്റെ ഭാര്യയായ ഈ യുവതിയേയും വീഡിയോ ബ്ലാക്ക് മെയിലിങ്ങിലൂടെയാണോ സംഘം ഇരയാക്കിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌ക്കരന്‍ (62) എന്നയാള്‍ മുസ്തഫക്കും വയനാട് സ്വദേശികളായ അബ്ദുള്ള, അന്‍വര്‍ എന്നിവര്‍ക്കുമെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. 2017 ഡിസംബറില്‍ മുസ്തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വെച്ച് വിവാഹം ചെയ്തു തരാം എന്ന് പ്രലോഭിപ്പിച്ച് ഒരു സ്ത്രീയോടൊപ്പം ഫോട്ടോ എടുപ്പിക്കുകയും ആ ഫോട്ടോ കാണിച്ച് 1.80 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന വലിയൊരു ശ്യംഖല തന്നെ പെണ്‍കെണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ അനുമാനം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐടി വിദഗ്ദ്ധന്‍ അമല്‍ദേവാണ് അതീവരഹസ്യമായി ഉന്നതന്‍മാരുടെ കാമകേളികള്‍ ഓഡിയോ സഹിതം വീഡിയോയില്‍ ചിത്രീകരിച്ചത്. രണ്ട് വര്‍ഷത്തോളമായി ഈ രീതിയിലൂടെ സംഘം കോടികള്‍ സമ്പാദിക്കുകയും വന്‍നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ധൂര്‍ത്തടിച്ച് ജീവിക്കുകയുമാണത്രെ . അമല്‍ദേവിന്റെ ലാപ്‌ടോപ്പിലാണ് വീഡിയോക്ലിപ്പുകള്‍ ശേഖരിച്ചിട്ടുള്ളതെന്നും അത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. കോഴിക്കോട്ടെ കുപ്രസിദ്ധമായ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചും നിരവധി ഇടപെടലുകള്‍ നടന്നതായി പോലീസ് പറഞ്ഞു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയി, എസ്‌ഐ കെ.ദിനേശന്‍, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെ.വി.രമേശന്‍, സീനിയര്‍ സിപിഒ അബ്ദുള്‍റൗഫ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

LIVE NEWS - ONLINE

 • 1
  42 mins ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 2
  1 hour ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 3
  2 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 4
  2 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 5
  3 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 6
  3 hours ago

  ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

 • 7
  3 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 8
  4 hours ago

  പെറുവില്‍ ശക്തമായ ഭൂചലനം

 • 9
  4 hours ago

  ബ്രസീലിന് ജയം