Friday, January 18th, 2019

തേനീച്ചയുടെ കുത്തേറ്റ് നാലുപേര്‍ക്ക് പരുക്ക്

ചിറ്റൂര്‍ : കണക്കമ്പാറയില്‍ തേനീച്ചയുടെ കുത്തേറ്റ് നാലുപേര്‍ക്ക് പരുക്ക്. കണക്കമ്പാറ ബസ് സ്‌റ്റോപ്പിനു സമീപത്തെ പൂളമരത്തിലെ തേനീച്ചകളുടെ ആക്രമണത്തിലാണ് നാലുപേര്‍ക്കു പരുക്കേറ്റത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് പൂളമരത്തിലെ കൂറ്റന്‍ തേനീച്ചക്കൂട് ഇളകിയത്. കണക്കമ്പാറ സ്വദേശികളായ തങ്ക, രഘു, പൊന്നമ്മ, വാസു എന്നിവര്‍ക്കാണ് കുത്തേറ്റത്. നല്ലേപ്പിള്ളി സര്‍വീസ് സഹകരണ ബാങ്ക് കണക്കമ്പാറ ശാഖയിലെ അടിച്ചു വൃത്തിയാക്കുന്ന ജോലിയെടുക്കുന്നതിനിടെയാണ് തങ്കയ്ക്ക് കുത്തേറ്റത്. റോഡിലൂടെ പോവുകയായിരുന്ന പൊന്നമ്മയ്ക്കും കുത്തേറ്റു. തേനീച്ചകളുടെ ആക്രമണത്തില്‍ വീണുപോയ പൊന്നമ്മയ്ക്കാണ് ഒരുപാട് കുത്തേറ്റത്. ഇവരെ രക്ഷിക്കാന്‍ അവസാനം … Continue reading "തേനീച്ചയുടെ കുത്തേറ്റ് നാലുപേര്‍ക്ക് പരുക്ക്"

Published On:Sep 27, 2013 | 6:13 pm

ചിറ്റൂര്‍ : കണക്കമ്പാറയില്‍ തേനീച്ചയുടെ കുത്തേറ്റ് നാലുപേര്‍ക്ക് പരുക്ക്. കണക്കമ്പാറ ബസ് സ്‌റ്റോപ്പിനു സമീപത്തെ പൂളമരത്തിലെ തേനീച്ചകളുടെ ആക്രമണത്തിലാണ് നാലുപേര്‍ക്കു പരുക്കേറ്റത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് പൂളമരത്തിലെ കൂറ്റന്‍ തേനീച്ചക്കൂട് ഇളകിയത്. കണക്കമ്പാറ സ്വദേശികളായ തങ്ക, രഘു, പൊന്നമ്മ, വാസു എന്നിവര്‍ക്കാണ് കുത്തേറ്റത്. നല്ലേപ്പിള്ളി സര്‍വീസ് സഹകരണ ബാങ്ക് കണക്കമ്പാറ ശാഖയിലെ അടിച്ചു വൃത്തിയാക്കുന്ന ജോലിയെടുക്കുന്നതിനിടെയാണ് തങ്കയ്ക്ക് കുത്തേറ്റത്. റോഡിലൂടെ പോവുകയായിരുന്ന പൊന്നമ്മയ്ക്കും കുത്തേറ്റു. തേനീച്ചകളുടെ ആക്രമണത്തില്‍ വീണുപോയ പൊന്നമ്മയ്ക്കാണ് ഒരുപാട് കുത്തേറ്റത്. ഇവരെ രക്ഷിക്കാന്‍ അവസാനം നാട്ടുകാര്‍ക്ക് പൊലീസിനെ വിളിക്കേണ്ടി വന്നു. നടന്നു പോവുകയായിരുന്നു രഘുവിനും വാസുവിനും കുത്തേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. കുറച്ചു സമയം നാട്ടുകാര്‍ക്ക് പരിസരത്തേക്ക് അടുക്കാന്‍ കഴിഞ്ഞില്ല. പൊലീസ് എത്തിയാണ് തങ്കയെയും പൊന്നമ്മയെയും മാറ്റിയത്. ഇരുവരും താലൂക്ക് ഗവ. ആശുപത്രിയില്‍ ചികില്‍സയിലാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 2
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 3
    3 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 4
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 5
    4 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 6
    4 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 7
    4 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 8
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല