Monday, November 12th, 2018

പുതിയ ഹോണ്ട CR-V അടുത്തമാസം എത്തും

ഒക്ടോബര്‍ ഒമ്പതിന് നാലാംതലമുറ CR-V എസ്യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കും

Published On:Sep 11, 2018 | 9:35 am

പുതിയ ഹോണ്ട CR-V അടുത്തമാസം വിപണിയില്‍. ഒക്ടോബര്‍ ഒമ്പതിന് നാലാംതലമുറ CR-V എസ്യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കും. തങ്ങളുടെ പുതിയ ഏഴു സീറ്റര്‍ XUV700 എസ്യുവിയെ മഹീന്ദ്രയും ഇതേ ദിവസമാണ് വിപണിയില്‍ വരുന്നതും. ഏഴു സീറ്റുള്ള അകത്തളം മാത്രമല്ല CR-V യുടെ വിശേഷം. ഇന്ത്യന്‍ നിര്‍മ്മിത 1.6 ലിറ്റര്‍ i-DTEC ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഹോണ്ട CR-V എസ്യുവിയില്‍. കമ്പനിയുടെ എര്‍ത്ത് ഡ്രീംസ് എഞ്ചിന്‍ കുടുംബത്തില്‍ നിന്നുള്ള യൂണിറ്റാണിത്. CR-V -യ്ക്ക് ഡീസല്‍ പതിപ്പ് ലഭിക്കാന്‍ പോകുന്നതും ഇതാദ്യം.
ഡീസല്‍ എഞ്ചിന് 120 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കാനാവും. ഒമ്പതു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെ ഓപ്ഷനല്‍ വ്യവസ്ഥയിലാണ് കമ്പനി ലഭ്യമാക്കുക. ഡീസല്‍ പതിപ്പിന് പുറമെ 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പും ഹോണ്ട CR-V യില്‍ അണിനിരക്കും. പെട്രോള്‍ എഞ്ചിന്‍ 154 bhp കരുത്തും 189 Nm torque -മാണ് പരമാവധി ഉത്പാദിപ്പിക്കുക. സിവിടി ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുമെങ്കിലും മുന്‍ വീല്‍ ഡ്രൈവ് ഘടന മാത്രമെ CR-V പെട്രോളിലുണ്ടാവുകയുള്ളൂ. വൈദ്യുത പിന്തുണയാല്‍ എട്ടുവിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും വൈദ്യുത പാര്‍ക്കിംഗ് ബ്രേക്കും പുതുതലമുറ CR-V എസ്യുവിയുടെ പ്രത്യേകതകളില്‍പ്പെടും. ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ മോഡലിന്റെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളൂ. 26 മുതല്‍ 27 ലക്ഷം രൂപ വരെ CR-V -യ്ക്ക് വില പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    4 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    5 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    8 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    10 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    12 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    12 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    13 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    13 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    13 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍