Monday, September 24th, 2018

പുതിയ ഹോണ്ട ആക്ടിവ 125 വിപണിയില്‍

മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് സെലീന്‍ സില്‍വര്‍ നിറങ്ങളില്‍ ആക്ടിവ 125 ലഭ്യമാകും

Published On:Jul 5, 2018 | 7:53 am

പുതിയ ഹോണ്ട ആക്ടിവ 125 വിപണിയില്‍ എത്തി. 59,621 രൂപ മുതലാണ് സ്‌കൂട്ടറിന് വില. എല്‍ഇഡി ഹെഡ്ലാമ്പ് ഉള്‍പ്പെടെ ഫീച്ചറുകളാണ് ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറിന്റെ പ്രധാന വിശേഷം. മൂന്നു വകഭേദങ്ങള്‍ പുതിയ ആക്ടിവ 125 -ല്‍ ലഭ്യമാണ്. 59,621 രൂപ വിലയില്‍ പ്രാരംഭ ഡ്രം ബ്രേക്ക് മോഡല്‍ അണിനിരക്കുമ്പോള്‍ ഡ്രം ബ്രേക്കും അലോയ് വീലുകളുമുള്ള മോഡലിന് 61,558 രൂപയാണ് വില. 64,007 രൂപയാണ് ഏറ്റവും ഉയര്‍ന്ന് ആക്ടിവ 125 ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് വില. വിലകള്‍ ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. ഏറ്റവും ഉയര്‍ന്ന ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് പുതിയ ക്രോം മഫ്‌ളറും ഗ്രെയ് അലോയ് വീലുകളും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് സെലീന്‍ സില്‍വര്‍ നിറങ്ങളില്‍ ആക്ടിവ 125 ലഭ്യമാകും. ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനെ ഹോണ്ട പരിഷ്‌കരിച്ചു. ഇക്കോ മോഡ്, സര്‍വീസ് കാലയളവ് സൂചിപ്പിക്കുന്ന ഇന്‍ഡിക്കേറ്റര്‍, ഫോര്‍ ഇന്‍ വണ്‍ ലോക്ക്, സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് എന്നിവ പുതിയ സ്‌കൂട്ടറിന്റെ ഫീച്ചറുകളാണ്.
നിലവിലുള്ള 124.9 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ സ്‌കൂട്ടറില്‍ തുടരുന്നു. എഞ്ചിന് 8.5 bhp കരുത്തും 10.54 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും മൂന്ന വിധത്തില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് പിന്നിലും സ്‌കൂട്ടറില്‍ സസ്പെന്‍ഷന്‍ നിറവേറ്റും.

LIVE NEWS - ONLINE

  • 1
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    9 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    10 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    14 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    15 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    16 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    17 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു