Thursday, April 18th, 2019

സ്വവര്‍ഗരതി രോഗമോ?

            സ്വവര്‍ഗരതി രോഗമാണോ… ഈ അടുത്ത കാലത്ത് സമൂഹത്തില്‍ ഉയര്‍ന്നുവന്ന ചോദ്യമിതാണ്. പ്രത്യേകിച്ച് യുവതി-യുവാക്കളില്‍ നിന്ന്. ഇതിന് മനശാസ്ത്രജ്ഞര്‍ നല്‍കുന്ന ഉത്തരം രോഗമല്ലെന്ന് തന്നെയാണ്. പിന്നെന്താണ് സ്വവര്‍ഗ രതിയിലെ വൈരുദ്ധ്യം? മനുഷ്യരില്‍ ഭൂരിഭാഗവും സ്ത്രീപുരുഷ ബന്ധം ആഗ്രഹിക്കുന്നവരാണ് (Hetero Sexual). ചെറിയ ഒരു ശതമാനം സ്വവര്‍ഗാനുരാഗികളും (Homosexuals), മറ്റൊരു വളരെ ചെറിയ ശതമാനം ഇതു രണ്ടും ഒരുപോലെ ആസ്വാദിക്കുന്നവരുമാണ് (Bi sexual). അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ 1973ല്‍ സ്വവര്‍ഗരതിയെ മനോരോഗങ്ങളുടെ … Continue reading "സ്വവര്‍ഗരതി രോഗമോ?"

Published On:Feb 4, 2014 | 11:47 am

Homosexcual Full

 

 

 

 

 

 

സ്വവര്‍ഗരതി രോഗമാണോ… ഈ അടുത്ത കാലത്ത് സമൂഹത്തില്‍ ഉയര്‍ന്നുവന്ന ചോദ്യമിതാണ്. പ്രത്യേകിച്ച് യുവതി-യുവാക്കളില്‍ നിന്ന്. ഇതിന് മനശാസ്ത്രജ്ഞര്‍ നല്‍കുന്ന ഉത്തരം രോഗമല്ലെന്ന് തന്നെയാണ്. പിന്നെന്താണ് സ്വവര്‍ഗ രതിയിലെ വൈരുദ്ധ്യം?
മനുഷ്യരില്‍ ഭൂരിഭാഗവും സ്ത്രീപുരുഷ ബന്ധം ആഗ്രഹിക്കുന്നവരാണ് (Hetero Sexual). ചെറിയ ഒരു ശതമാനം സ്വവര്‍ഗാനുരാഗികളും (Homosexuals), മറ്റൊരു വളരെ ചെറിയ ശതമാനം ഇതു രണ്ടും ഒരുപോലെ ആസ്വാദിക്കുന്നവരുമാണ് (Bi sexual). അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ 1973ല്‍ സ്വവര്‍ഗരതിയെ മനോരോഗങ്ങളുടെ ഗണത്തില്‍നിന്നും 1980ല്‍ മനോരോഗ വിവവര പട്ടികയായ ‘ഡയഗ്‌നോസ്റ്റിക് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോഡേഴ്‌സ്’ല്‍ (Diagnostic Statistical Manual of Mental Disorders) നിന്നും ഒഴിവാക്കിയിരുന്നു. 1992ല്‍ പുറത്തിറങ്ങിയ ലോകാരോഗ്യ സംഘടനയുടെ മാനസികരോഗ പെരുമാറ്റ വൈകല്യ വിവര പട്ടികയില്‍ സ്വവര്‍ഗാനുരാഗം രോഗമായി പരിഗണിച്ചിട്ടില്ല. നാളിതുവരെയുള്ള ആധുനിക വൈദ്യശാസ്ത്ര ഗവേഷണഫലങ്ങള്‍ കാണിക്കുന്നത് സ്വവര്‍ഗാനുരാഗം ഒരു മനോരോഗം അല്ലെന്നാണ്. മറിച്ച്, ഒരു ജീവിത രീതിയാണ്. അതിന് ചികിത്സ ആവശ്യവുമില്ല. എന്നാല്‍, ഒരു വ്യക്തി തനിക്കിഷ്ടമില്ലാതെ സാഹചര്യങ്ങളുടെ സമ്മര്‍ദംമൂലം സ്വവര്‍ഗാനുരാഗത്തില്‍ പെട്ടുപോവുകയും അത് അയാള്‍ക്ക് മനോവിഷമം ഉണ്ടാക്കുകയും അതില്‍നിന്ന് രക്ഷപ്പെടണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അയാളെ സഹായിക്കാവുന്നതാണ്.
ഏതെങ്കിലുമൊരു വ്യക്തിയെ അയാളുടെ താല്‍പര്യത്തിന് വിരുദ്ധമായി സ്വവര്‍ഗരതിക്ക് പ്രേരിപ്പിക്കുന്നത് കുറ്റകരമാണ്. ലോകത്ത് 30ല്‍ പരം രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കിയിട്ടുണ്ട്. സ്വവര്‍ഗരതിയുടെ പേരിലുള്ള വിവേചനത്തിനും ഇതൊരു കുറ്റകൃത്യമായി കണക്കാക്കുന്നതിനുമെതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ (United Nations Human rights Council) 2011ല്‍ ‘ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ (Lesbian, Gay, Bisexual & Transgender -LGBT) ഗ്രൂപ്പുകളെ അംഗീകരിച്ചുകൊണ്ട് പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതുവരെ ഇത് നിയമ വിധേയമാക്കാത്ത രാജ്യങ്ങളോട് ഇവക്ക് നിയമ സാധുത നല്‍കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്ത്യയടക്കം പല രാജ്യങ്ങളിലും സ്വവര്‍ഗ രതിക്കെതിരെ വലിയൊരു വിഭാഗം ജനങ്ങള്‍ നിലകൊള്ളുന്നുണ്ട്. പ്രകൃതി വിരുദ്ധമായ ഒന്നായാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സാമൂഹിക പ്രശ്‌നമായാണ് ചില മത, സാമൂഹിക സംഘടനകള്‍ സ്വവര്‍ഗരതിയെ കാണുന്നത്. ഏതായാലും സ്വവര്‍ഗരതിയെ ക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി ലോകാരോഗ്യ സംഘടന ഒരു തീരുമാനത്തിലെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  8 mins ago

  വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

 • 2
  35 mins ago

  രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

 • 3
  1 hour ago

  ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

 • 4
  3 hours ago

  സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

 • 5
  3 hours ago

  പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

 • 6
  3 hours ago

  പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

 • 7
  3 hours ago

  മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

 • 8
  7 hours ago

  രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

 • 9
  7 hours ago

  ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി