Tuesday, September 25th, 2018

പനീര്‍ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം..!

ഇതിനായി പാല്‍ 1 ലിറ്റര്‍, ചെറുനാരങ്ങ എന്നിവ മതി

Published On:Jul 20, 2018 | 9:42 am

കടയില്‍ നിന്നും വാങ്ങുന്ന പനീറിനെക്കാളും എന്തു കൊണ്ടും നല്ലത് വീട്ടില്‍ ഉണ്ടാക്കുന്നതാണ്. വളരെ എളുപ്പത്തില്‍ ഗുണമേറെയുള്ള പനീര്‍ വീട്ടില്‍ ഉണ്ടാക്കാം.
വേണ്ട സാധനങ്ങള്‍
പാല്‍-1 ലിറ്റര്‍
ചെറുനാരങ്ങ-1
പാല്‍ കട്ടിയുള്ള ഒരു പാത്രത്തിലാക്കി ചൂടാക്കുക. ഒരു തവി കൊണ്ട് ഇളക്കുക. തിളച്ചു തുടങ്ങുമ്പോള്‍ തീ നല്ലപോലെ കുറച്ച് ഒരോ സ്പൂണ്‍ വീതം ചെറുനാരങ്ങാ നീര് ഒഴിക്കുക. പാല്‍ പിരിഞ്ഞു തുടങ്ങും. ഓരോ സ്പൂണ്‍ വീതം ചെറുനാരങ്ങാനീര് ഒഴിച്ചു കൊണ്ടിരിക്കുക. വെള്ളം താഴെയും കട്ടിയുള്ള പാട മുകളിലുമായി വരുന്നതു വരെ നാരങ്ങാനീര് ചേര്‍ക്കണം. വൃത്തിയുള്ള അരിക്കാന്‍ കഴിയുന്ന ഒരു തുണിയില്‍ ഈ മിശ്രിതം അരിക്കുക. വെള്ളം മുഴുവന്‍ വാര്‍ന്ന് കട്ടിയുള്ള ഭാഗം തുണിക്കുള്ളില്‍ ആകും. ഇത് അല്‍പനേരം ഇങ്ങനെ തന്നെ വയ്ക്കുക. കാരണം വെള്ളം മുഴുവന്‍ വാര്‍ന്നു പോകണം. പിന്നീട് പനീറുള്ള ഈ തുണി കിഴി രൂപത്തില്‍ കെട്ടി വച്ച് അതിനു മുകളില്‍ ഭാരമുള്ള എന്തെങ്കിലും വെയ്ക്കാം. വെള്ളം പൂര്‍ണമായി വാര്‍ന്നു പോകുവാനാണ് ഇത്. തണുത്തതിന് ശേഷം മുറിച്ചെടുക്കാം.

LIVE NEWS - ONLINE

  • 1
    14 mins ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    2 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    3 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    6 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    7 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    9 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    9 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    9 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    10 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു