Saturday, February 23rd, 2019

വയറിളക്കത്തിന് പരിഹാരം വീട്ടില്‍ തന്നെ…

വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടായി മരണത്തിലേക്ക് വരെ നയിക്കാനുള്ള സാധ്യതയുണ്ട്

Published On:Mar 14, 2018 | 8:48 am

പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് വയറിളക്കം. വയറിളക്കം എന്ന് പറയുന്നത് ജലജന്യ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. വൃത്തിഹീനമായ ജീവിത സാചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വളരെ കൂടുതലാണ്. ആഹാരത്തിലെ പ്രശ്‌നം, ദഹനസംബന്ധമായ പ്രശ്‌നം എന്നിവ വയറിളക്കം വരുന്നതിന് കാരണമാവുന്നു. വിഷബാധയുള്ള വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍. വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടായി മരണത്തിലേക്ക് വരെ നയിക്കാനുള്ള സാധ്യതയുണ്ട്. വയറു വേദന, ഛര്‍ദ്ദി, ഇടക്കിടക്കുള്ള ടോയ്ലറ്റില്‍ പോക്ക്, അമിത ക്ഷീണം എന്നിവയാണ് വയറു വേദനയുടെയും വയറിളക്കത്തിന്റേയും ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വീട്ടില്‍ തന്നെ പരിഹാരം കാണാന്‍ സാധിക്കും.
കര്‍പ്പൂര തുളസിയില കൊണ്ട് എല്ലാ വിധത്തിലുള്ള വയറിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഒരു സ്പൂണ്‍ കര്‍പ്പൂര തുളസിയുടെ നീരും അല്‍പം നാരങ്ങ നീരും, തേനും മിക്സ് ചെയ്ത് കുടിക്കാം. ഇത് വയറിളക്കത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇഞ്ചി ഏത് രോഗങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ഏത് വിധത്തിലുള്ള ദഹന പ്രശ്നത്തേയും വയറിളക്കത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ട് തിളപ്പിച്ച് തണുത്ത ശേഷം ഈ വെള്ളം ദിവസവും കഴിക്കാവുന്നതാണ്. ഇത് വയറിളക്കത്തെ ഇല്ലാതാക്കുന്നു.
പേരക്കയും പേരക്കയിലയും വയറിളക്കത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പേരക്ക കഴിക്കുന്നതും, പേരയില തിളപ്പിച്ച് അതിന്റെ വെള്ളം കഴിക്കുന്നത് വയറിളക്കത്തേയും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഉലുവ വയറിളക്കം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. ഒരു ടീസ്പൂണ്‍ ഉലുവ പൊടിച്ചത് ദിവസവും രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മോര് നല്ലൊരു പരിഹാരമാണ് വയറിളക്കത്തിന്. ഇത് വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിയയേും അണുക്കളേയും എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്‍പം ഉപ്പിട്ട് ഒരു ഗ്ലാസ്സ് മോര് കഴിക്കാം. ദിവസവും രണ്ട് നേരം മോര് ശീലമാക്കാം.

LIVE NEWS - ONLINE

  • 1
    8 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    9 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    10 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    12 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    13 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    15 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    16 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    17 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം