Wednesday, January 23rd, 2019

വീട് വൃത്തിയാക്കാന്‍ ചില വിദ്യകള്‍!..

കുളിമുറിയിലെ കണ്ണാടി വൃത്തിയാക്കാനായി തേയില ഉപയോഗിക്കാവുന്നതാണ്

Published On:Mar 26, 2018 | 10:04 am

വീടിനുള്‍ വശം വൃത്തിയായി ഇരിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ വീട്ടമ്മമാര്‍ അതിന് ശ്രമിക്കാറുമുണ്ട്. പക്ഷെ പൂര്‍ണമായും വീട് വൃത്തിയാകുമോ? അതും ഇല്ല. വിപണിയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ വാങ്ങിയാണ് നമ്മള്‍ വീട് വൃത്തിയാക്കാറ്. എന്നാല്‍ ഇത് ചിലപ്പോള്‍ കൈകള്‍ക്കും, സാധനങ്ങള്‍ക്കും ദോഷം വരുത്തുന്നു. അതിനാല്‍ തന്നെ ഈ പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത വസ്തുക്കള്‍ കൊണ്ട് വീട് വൃത്തിയാക്കാവുന്നതാണ്.
സ്റ്റെയിന്‍ലെസ്സ് സിങ്ക് വൃത്തിയായും, തിളക്കമുള്ളതുമാക്കുക എന്നത് അത്ര എളുപ്പമല്ല. എപ്പോഴും ഉപയോഗിക്കുന്നതിനാല്‍ അത് പെട്ടെന്ന് മങ്ങിയതാകുന്നു. എത്ര തന്നെ തേച്ചു കഴുകിയാലും അത് പഴയതുപോലെ വരില്ല. പുതുമയുള്ള തിളങ്ങുന്ന കിച്ചണ്‍ സിങ്കിന് ബേക്കിങ് സോഡാ ഉപയോഗിക്കാം. ഇത് സിങ്കിലെ പാടുകളും കറകളും മാറ്റി തിളക്കമുള്ളതാക്കുന്നു .
വെള്ളത്തിലെ കറകള്‍ ഉണ്ടാകുന്നതു അവയില്‍ കൂടുതല്‍ സിലിക്ക, കാല്‍ഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിരിക്കുമ്പോഴാണ് .ഇത് ഗ്ലാസ്, പാത്രങ്ങള്‍, സെറാമിക്കിനു ഇരുവശം, കുളിമുറി, അടുക്കള എന്നിവിടങ്ങളില്‍ കറകള്‍ ഉണ്ടാക്കും. ഇത് കളയാന്‍ വിനാഗിരി ഉപയോഗിക്കാവുന്നതാണ്. വിരലിന്റെയും വെള്ളത്തിന്റെയും പാടുകള്‍ കുളിമുറിയിലെ കണ്ണാടിയെ പെട്ടെന്ന് മങ്ങിയതാക്കും. കണ്ണാടി വൃത്തിയാക്കാനായി തേയില ഉപയോഗിക്കാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    4 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    7 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    8 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം