1972ല്‍ പുറത്തിറങ്ങിയ ഡെലിവറന്‍സ് ആണ് റൈനോള്ട്സിനെ പ്രശ്സിയിലെത്തിച്ചത്.
1972ല്‍ പുറത്തിറങ്ങിയ ഡെലിവറന്‍സ് ആണ് റൈനോള്ട്സിനെ പ്രശ്സിയിലെത്തിച്ചത്.
ലോസ് ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന് ബര്‍ട് റൈനോള്‍ട്സ് (82)അന്തരിച്ചു. ഹൃദയാഘാതം മൂലം ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു ദശകങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്കാര്‍ നാമനിര്‍ദേശം, നിരവധി ക്രിട്ടിക്സ് പുരസ്കാരങ്ങള്‍ എന്നിവ നേടി.
1950ല അഭിനയം തുടങ്ങി. എന്നാല്‍ 1972 ല്‍ പുറത്തിറങ്ങിയ ഡെലിവറന്‍സ് ആണ് നടനെ പ്രശ്സിയുടെ കൊടുമുടിയിലെത്തിച്ചത്. മൂന്ന് ഓസ്കന്‍ നോമിനേഷനുകളാണ് ആ ചിത്രത്തിന് ലഭിച്ചത്.
1977ല്‍ പുറത്തിറങ്ങിയ സ്മോക്കി ആര്‍ഡ് ബാന്‍ഡിഡ് ഹോളിവുഡില്‍ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.
ദ ലോങ്ങെസ്റ്റ് യാര്‍ഡ്, സെമി ടഫ്, സ്റ്റാര്‍ട്ടിങ്ങ് ഓവര്‍, ദ ബെസ്റ്റ് ലിറ്റില്‍ വേര്‍ഹൗസ് ഇന്‍ ടെക്സാസ് എന്നീ സിനിമകള്‍ റൈനോള്‍ട്സ് അനശ്വരമാക്കിയ ചിത്രങ്ങളില്‍ ചിലതാണ്.