Monday, July 16th, 2018

ഗോള്‍വല കാക്കാന്‍ ശ്രീജേഷ് തിരിച്ചെത്തി

പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ശ്രീജേഷ് എട്ട് മാസത്തിനുശേഷമാണ് ടീമിലെത്തിയത്.

Published On:Jan 10, 2018 | 4:07 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിനുള്ള 20 അംഗ സംഘത്തിലാണ് മലയാളി ഗോള്‍കീപ്പറെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ശ്രീജേഷ് എട്ട് മാസത്തിനുശേഷമാണ് ടീമിലെത്തിയത്. 17ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം ബെല്‍ജിയം, ജപ്പാന്‍, ആതിഥേയരായ ന്യൂസിലന്‍ഡ് ടീമുകളാണുള്ളത്.
മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തിലാണ് ടീമിറങ്ങുന്നത്. ചിന്‍ഗ്ലെന്‍സാന സിംഗ് കാന്‍ഗുജം ആണ് ഉപനായകന്‍. മുട്ടിനേറ്റ പരിക്കിനെത്തുര്‍ന്ന് ശ്രീജേഷിന് 2017ലെ പ്രധാന ടൂര്‍ണമെന്റുകളെല്ലാം നഷ്ടമായിരുന്നു. മലയാളി ഗോള്‍കീപ്പറെക്കൂടാതെ 2016 ജൂണിയര്‍ ലോകകപ്പ് ജയിച്ച ടീമിലുണ്ടായിരുന്ന കൃഷണ്‍ ബഹദൂര്‍ പഥകും ടീമിലുണ്ട്. ഫോര്‍വേഡ് ദില്‍പ്രീത് സിംഗ്, മിഡ്ഫീല്‍ഡര്‍ വിവേക് സാഗര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

 

LIVE NEWS - ONLINE

  • 1
    22 mins ago

    ഹര്‍ത്താല്‍ പിന്‍വലിച്ചു

  • 2
    40 mins ago

    കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

  • 3
    4 hours ago

    വിവാഹമോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച് സുപ്രിയ

  • 4
    5 hours ago

    അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

  • 5
    6 hours ago

    റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

  • 6
    6 hours ago

    കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

  • 7
    8 hours ago

    അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

  • 8
    8 hours ago

    എലിയെ തുരത്താന്‍..

  • 9
    9 hours ago

    ഇന്ധന വില കുറഞ്ഞു