Wednesday, September 19th, 2018

ഹോക്കിയില്‍ അമേരിക്കയെ സമനിലയില്‍ തളച്ച് ഇന്ത്യ

ഗ്രൂപ്പില്‍ ഇന്ത്യ മൂന്നാമതും അമേരിക്ക അവസാനസ്ഥാനത്തുമാണ്.

Published On:Jul 30, 2018 | 9:19 am

ലണ്ടന്‍: വനിത ഹോക്കി ലോകകപ്പിലെ നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കയെ സമനിലയില്‍ തളച്ച് ഇന്ത്യ. ഇരു ടീമുകളും ഓരോ ഗോള്‍ നേടിയാണ് സമനില പാലിച്ചത്. സമനിലയോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്തി.
രണ്ടാം മത്സരത്തില്‍ അയര്‍ലന്റിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു. തോറ്റാല്‍ പുറത്തേക്ക് വഴി തെളിയുമായിരുന്ന ഇന്ത്യ ശക്തമായ പോരാട്ടത്തിലാണ് യുഎസിനെ സമനിലയില്‍ കുരുക്കിയത്.
കളിയുടെ 11 ാം മിനിറ്റില്‍ അമേരിക്കയാണ് ആദ്യം ഗോള്‍ നേടിയത്. മാര്‍ഗോസ് പോളിനോ ഇന്ത്യന്‍ പോസ്റ്റില്‍ പന്തെത്തിച്ചു. അമേരിക്കന്‍ ഗോള്‍വല ചലിപ്പിച്ച് ക്യാപ്റ്റന്‍ റാണി റാംപാല്‍ ഇന്ത്യയുടെ അഭിമാനം കാത്തു. ഗ്രൂപ്പില്‍ ഇന്ത്യ മൂന്നാമതും അമേരിക്ക അവസാനസ്ഥാനത്തുമാണ്.

 

LIVE NEWS - ONLINE

  • 1
    4 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    6 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    7 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    10 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    11 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    12 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    13 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    15 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    15 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു