എച്ച്.ഐ.വിക്ക് മരുന്നുമായി ഇസ്രയേല്‍ ഗവേഷക സംഘം

Published:November 8, 2016

HIV

 

 

 
എച്ച്.ഐ.വിക്ക് മരുന്നുമായി ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ഇസ്രയാലേലില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. രോഗബാധിതനായ വ്യക്തിയിലെ വൈറസ് ബാധ എട്ടുദിവസങ്ങള്‍ക്കുള്ളില്‍ 97 ശതമാനം കുറക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടുപിടുത്തത്തിന്റെ മേന്മയായി ഇവര്‍ അവകാശപ്പെടുന്നത്.
2015 ല്‍ മാത്രം ദശലക്ഷക്കണക്കിന് ആളുകളാണ് ലോകത്തിന്റെ പലയിടങ്ങളിലായി എച്ച്.ഐ.വി വൈറസ് കാരണം മരണപ്പെട്ടതെന്നാണ് കണക്കുകള്‍ പറയുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ആണ് എച്ച്.ഐ.വി വൈറസ് ആക്രമിക്കുക. ജെറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയിലാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ നടന്നത്. എയ്ഡ്‌സ് രോഗികളായ പത്തുപേരുടെ രക്തസാമ്പിളുകളില്‍ പുതിയ മരുന്ന് കുത്തിവച്ചാണ് പഠനം നത്തിയത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.