Wednesday, February 20th, 2019

സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിന്ദി നിര്‍ബന്ധം

      സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ സ്‌കൂളുകളില്‍ പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കന്നു. ഈ തീരുമാനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തത്വത്തില്‍ അംഗീകാരം നല്‍കി. അതേസമയം,ഹിന്ദി നിര്‍ബന്ധമാക്കുന്നത് സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കുമെന്നും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റി 117 നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. ഇതില്‍ ഭൂരിഭാഗവും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. ദൂരദര്‍ശനിലും ആള്‍ ഇന്ത്യ റേഡിയോയിലും ഹിന്ദി പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് സമയപരിധി … Continue reading "സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിന്ദി നിര്‍ബന്ധം"

Published On:Apr 24, 2017 | 1:43 pm

Hindi studying Full

 

 

 
സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ സ്‌കൂളുകളില്‍ പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കന്നു. ഈ തീരുമാനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തത്വത്തില്‍ അംഗീകാരം നല്‍കി. അതേസമയം,ഹിന്ദി നിര്‍ബന്ധമാക്കുന്നത് സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കുമെന്നും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റി 117 നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. ഇതില്‍ ഭൂരിഭാഗവും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. ദൂരദര്‍ശനിലും ആള്‍ ഇന്ത്യ റേഡിയോയിലും ഹിന്ദി പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് സമയപരിധി നിശ്ചയിക്കാനും സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഹിന്ദി ഭാഷ അറിയാവുന്ന കേന്ദ്ര മന്ത്രിമാരോട് അതേഭാഷയില്‍ തന്നെ പ്രസംഗിക്കാനും സമിതി നിര്‍ദേശിച്ചിരുന്നു. സാധ്യമാവുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരസ്യങ്ങള്‍ എല്ലാം ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും നല്‍കണമെന്ന നിര്‍ദ്ദേശവും രാഷ്ട്രപതി അംഗീകരിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ നിശ്ചയിച്ചതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ഓരോ സ്‌കൂളുകളിലും പഠിപ്പിക്കേണ്ട ഭാഷകള്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ ബോര്‍ഡായ സി.ബി.എസ്.ഇ കഴിഞ്ഞ വര്‍ഷം, ഇംഗ്ലീഷും രണ്ട് ഇന്ത്യന്‍ ഭാഷകളും ചേര്‍ന്നുള്ള ത്രിഭാഷ ഫോര്‍മുല മുന്നോട്ട് വച്ചിരുന്നു. ഇത് 9,10 കല്‍സുകളിലേക്ക് വ്യാപിപ്പിക്കണം എന്നായിരുന്നു സി.ബി.എസ്.ഇയുടെ ശുപാര്‍ശ.

LIVE NEWS - ONLINE

  • 1
    3 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    9 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    12 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു