Sunday, December 17th, 2017

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 9ന്; ഗുജറാത്തില്‍ തിയ്യതി പ്രഖ്യാപിച്ചില്ല

രണ്ടു സംസ്ഥാനങ്ങളിലേയും ഫലം ഡിസംബര്‍ 18ന് പ്രഖ്യാപിക്കും

Published On:Oct 12, 2017 | 7:57 pm

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 9ന്. ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കും. ഗുജറാത്തിന്റെ ഫലപ്രഖ്യാപനവും 18നാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. 18ന് മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശില്‍ ഒക്ടോബര്‍ 23 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 25-നാണ് സൂഷ്മപരിശോധന. 26-ന് സ്ഥാനാര്‍ഥികളുടെ അന്തിമപ്പട്ടിക പ്രസിദ്ധീകരിക്കും. 27 വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം.
ഹിമാചല്‍പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഹിമാചല്‍ പ്രദേശില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഈ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായി വിവി പാറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…