Wednesday, September 19th, 2018

അഭിപ്രായ സര്‍വെ; ഹിലരി മുന്നില്‍

    വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒടുവിലെ സര്‍വെഫലം പുറത്ത് വന്നപ്പോള്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ മുന്നില്‍. എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 12 പോയിന്റ് മുന്നിലാണ് ഹിലരി. അഭിപ്രായ സര്‍വെയില്‍ 50 ശതമാനം പേര്‍ ഹിലരിയെ അനുകൂലിച്ചപ്പോള്‍ ട്രംപിനെ പിന്തുണച്ചത് 38 ശതമാനം മാത്രമാണ്. കഴിഞ്ഞ ദിവസം നടന്ന അവസാന പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ഹിലരി മുന്നേറിയതായാണ് റിപ്പോര്‍ട്ട്. ദശാബ്ദത്തിലാദ്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ അരിസോണയിലും ഉഡയിലും ഹിലരി അനുകൂല തരംഗങ്ങളുണ്ടാക്കിയെന്നാണ് സര്‍വേകള്‍ … Continue reading "അഭിപ്രായ സര്‍വെ; ഹിലരി മുന്നില്‍"

Published On:Oct 24, 2016 | 10:04 am

Hillary Clinton Thumbsup Full

 

 
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒടുവിലെ സര്‍വെഫലം പുറത്ത് വന്നപ്പോള്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ മുന്നില്‍. എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 12 പോയിന്റ് മുന്നിലാണ് ഹിലരി. അഭിപ്രായ സര്‍വെയില്‍ 50 ശതമാനം പേര്‍ ഹിലരിയെ അനുകൂലിച്ചപ്പോള്‍ ട്രംപിനെ പിന്തുണച്ചത് 38 ശതമാനം മാത്രമാണ്.
കഴിഞ്ഞ ദിവസം നടന്ന അവസാന പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ഹിലരി മുന്നേറിയതായാണ് റിപ്പോര്‍ട്ട്. ദശാബ്ദത്തിലാദ്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ അരിസോണയിലും ഉഡയിലും ഹിലരി അനുകൂല തരംഗങ്ങളുണ്ടാക്കിയെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
തുടര്‍ച്ചയായ ലൈംഗിക ആരോപണങ്ങളും സ്ത്രീവിരുദ്ധ പ്രസ്താവനകളുമാണ് ട്രംപിന് തിരിച്ചടിയായത്. ഇതുവരെ 11 സ്ത്രീകളാണ് ട്രംപിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്.
അതേസമയം, ഹിലരിക്ക് ചില്ലറ നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും വിട്ടുകൊടുക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ തങ്ങള്‍തന്നെ വിജയിക്കുമെന്നാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം മാനേജര്‍ കെല്ലിയന്നി കോണ്‍വെ അവകാശപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    1 min ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 2
    2 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 3
    2 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 4
    2 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    3 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 6
    3 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 7
    3 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 8
    3 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 9
    3 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു