Friday, February 22nd, 2019

ഹയര്‍സെക്കന്ററി പരീക്ഷക്ക് മോഡറേഷന്‍ നിര്‍ത്തലാക്കും

            പത്തനംതിട്ട: വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷക്ക് മോഡറേഷന്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക സാഹചര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന കിസുമം, കടുമീന്‍ചിറ, മാങ്കോട് ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കും. ജില്ലയിലെ ഹയര്‍സെക്കന്ററി വിഭാഗത്തിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 11 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും … Continue reading "ഹയര്‍സെക്കന്ററി പരീക്ഷക്ക് മോഡറേഷന്‍ നിര്‍ത്തലാക്കും"

Published On:Dec 7, 2013 | 10:39 am

Exam

 

 

 

 

 

 
പത്തനംതിട്ട: വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷക്ക് മോഡറേഷന്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക സാഹചര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന കിസുമം, കടുമീന്‍ചിറ, മാങ്കോട് ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കും. ജില്ലയിലെ ഹയര്‍സെക്കന്ററി വിഭാഗത്തിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 11 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സ്‌കൂളുകള്‍ വിശദമായ പ്രപ്പോസലുകള്‍ സമര്‍പ്പിക്കുന്ന പക്ഷം ആവശ്യമായ ഫണ്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പഴകുളം മധു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. അനിത, ജില്ലാ പഞ്ചായത്തംഗം പി. വിജയമ്മ, അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ സാജുദ്ദീന്‍, റീജീയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ദിരാമ്മ, എച്ച്.എസ്.എസ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ജയ എന്നിവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    8 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    9 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    10 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    12 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    13 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    15 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    17 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    17 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം