Friday, May 25th, 2018

ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് ബുധനാഴ്ച്ച തുടക്കമാകും

ക്ലാസുകള്‍ ജൂണ്‍ 13ന് ആരംഭിക്കുന്ന വിധത്തില്‍ പ്രവേശന നടപടികള്‍ നടപ്പാക്കാനാണ് തീരുമാനം.

Published On:May 5, 2018 | 11:51 am

കണ്ണൂര്‍: ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് ബുധനാഴ്ച്ച തുടക്കമാകും. ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് മുഖനേ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 18 ആണ്.
പ്രവേശനത്തിന് കഴിഞ്ഞ വര്‍ഷത്തെ പ്രോസ്പക്ടസിലുണ്ടായിരുന്ന അതേ മാനദണ്ഡങ്ങള്‍ തന്നെയാണ് ഇത്തവണയുമെന്ന് ഹയര്‍ സെക്കണ്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്. രണ്ട് പ്രധാന അലോട്ട്‌മെന്റുകള്‍ മാത്രമേ ഉണ്ടായിരിക്കൂ.
ക്ലാസുകള്‍ ജൂണ്‍ 13ന് ആരംഭിക്കുന്ന വിധത്തില്‍ പ്രവേശന നടപടികള്‍ നടപ്പാക്കാനാണ് തീരുമാനം. നേരെത്ത പ്രവേശന നടപടികളില്‍ ഭേദഗതി വേണമെന്ന് ഹൈക്കോടതി, ബാലാവകാശ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കണ്ടറി വകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടി. പക്ഷേ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വരാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ പ്രവേശന നടപടികള്‍ നടത്താന്‍ ഹയര്‍ സെക്കണ്ടറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് നല്‍കുന്ന മുന്‍ഗണ ഒഴിവാക്കുക, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി സീറ്റുകളിലും ഏകജാലകം നടപ്പാക്കുക തുടങ്ങിയവയാണ് ഭേദഗതിയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
ഇതുവരെ കേന്ദ്ര സിലബസുകളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയവരുടെ റിസള്‍ട്ട് വന്നിട്ടില്ല. ഇത് എന്നുവരുമെന്ന കാര്യത്തില്‍ വ്യക്തതയുമില്ല. അതുകൊണ്ട് തന്നെ ഇത്തവണ ഹയര്‍ സെക്കണ്ടറി പ്രവേശനം കോടതി കയറുന്നതിന് സാധ്യതയുണ്ട്.
സംസ്ഥാന ഐ ടി മിഷന്റെ സഹകരണത്തോടെയാണ് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ പ്രവേശന നടപടികള്‍. ആയിരക്കണക്കിന് അപേക്ഷകള്‍ ഒരേ സമയം കൈകാര്യം ചെയുന്നതിന് പ്രാപ്തമായ നാല് ക്ലൗഡ് സെര്‍വറുകളാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്.
പ്രധാന തീയതികള്‍: അപേക്ഷ സ്വീകരണം : മേയ് 9 മുതല്‍, അവസാന തീയതി : മേയ് 18, ട്രയല്‍ അലോട്ട്‌മെന്റ് :മേയ് 25, ഒന്നാം അലോട്ട്‌മെന്റ് ൂണ്‍ ഒന്ന്, രണ്ടാം അലോട്ട്‌മെന്റ് ൂണ്‍ 11, പ്ലസ് വണ്‍ ക്ലാസ് ആരംഭം ൂണ്‍ 13, സപ്ലിമെന്ററി അലോട്ട്‌മെന്റ് : ജൂണ്‍ 21 മുതല്‍, പ്രവേശനം അവസാനിപ്പിക്കുന്നത് : ജൂലായ് 19.

 

LIVE NEWS - ONLINE

  • 1
    12 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 2
    22 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 3
    39 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 4
    47 mins ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 5
    52 mins ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 6
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 7
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    1 hour ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

  • 9
    2 hours ago

    തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി