Wednesday, November 21st, 2018

ഹൈക്കോടതിയുടെ കണ്ണുരുട്ടല്‍; തുറന്ന ബാറുകള്‍ അടച്ചു

      തിരു: ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നിലപാട് വ്യക്തമാക്കുന്നതിന് തൊട്ടു മുമ്പെ തുറന്ന ബാറുകള്‍ അടച്ചു. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുമുള്ള ദേശീയ പാതയുടെ പദവി നഷ്ടപ്പെട്ടെന്ന് കാണിച്ച് ബാറുടമകള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ മറപിടിച്ചാണ് ബാറുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് ഹൈക്കോടതി വിധി ദുരുപയോഗം ചെയ്‌തെന്ന് കാട്ടി സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിനെ ഹൈക്കോടതി രൂക്ഷമായി … Continue reading "ഹൈക്കോടതിയുടെ കണ്ണുരുട്ടല്‍; തുറന്ന ബാറുകള്‍ അടച്ചു"

Published On:Jun 7, 2017 | 12:40 pm

Bar full

 

 

 
തിരു: ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നിലപാട് വ്യക്തമാക്കുന്നതിന് തൊട്ടു മുമ്പെ തുറന്ന ബാറുകള്‍ അടച്ചു. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുമുള്ള ദേശീയ പാതയുടെ പദവി നഷ്ടപ്പെട്ടെന്ന് കാണിച്ച് ബാറുടമകള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ മറപിടിച്ചാണ് ബാറുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് ഹൈക്കോടതി വിധി ദുരുപയോഗം ചെയ്‌തെന്ന് കാട്ടി സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ജനരോഷം മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
ഇതിനു പിന്നാലെയാണ് തുറന്ന ബാറുകള്‍ ഇന്ന് വീണ്ടും അടച്ചത്. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറന്നതെന്നും എക്‌സൈസ് മന്ത്രി ടി കെ രാമകൃഷ്ണന്‍ പ്രതികരിച്ചു. കോടതി അടക്കാന്‍ പറഞ്ഞാല്‍ അടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ വിസമ്മതിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയെന്ന ആാരോപണവും ഉയര്‍ന്നിട്ടുണ്ട്. 12 ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരെയാണ് സ്ഥലം മാറ്റിയത്. എന്നാല്‍ സ്ഥലം മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. കോടതി വിധിയിലെ അവ്യക്തത തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ അഡ്വക്കറ്റ് ജനറലിനെ സമീപിച്ചെങ്കിലും ഓരോരുത്തര്‍ക്കും നിയമോപേദേശം നല്‍കാനാവില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിക്കുകയായിരുന്നത്രെ. ഈ പശ്ചാത്തലത്തിലാണ് ചില ഉദ്യോഗസ്ഥര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്.

LIVE NEWS - ONLINE

  • 1
    29 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 2
    32 mins ago

    എംഐ ഷാനവാസിന്റെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തിക്കും

  • 3
    39 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 4
    1 hour ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    2 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 6
    2 hours ago

    ബ്രസീലിന് ജയം

  • 7
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 9
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു