Wednesday, July 24th, 2019

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ ജൂലൈ അഞ്ചാം തീയതി കേസ് അവസാനിപ്പിക്കും.

Published On:Jun 24, 2019 | 12:44 pm

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി. എതിര്‍പ്പുണ്ടെങ്കില്‍ പതിനാല് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ ജൂലൈ അഞ്ചാം തീയതി കേസ് അവസാനിപ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. അതേസമയം, കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളില്‍ മഞ്ചേശ്വരവും ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും.
2016 ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയമസഭയില്‍ യുഡിഎഫിന്റെ പി .ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്. സിപിഎമ്മും മുസ്ലീം ലീഗും ചേര്‍ന്ന് കള്ളവോട്ടും ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയത് എന്നായിരുന്നു കെ. സുരേന്ദ്രന്റെ ആരോപണം. ഫലം ചോദ്യം ചെയ്ത് സുരേന്ദ്രന്‍ നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് അബ്ദുള്‍ റസാഖ് അന്തരിച്ചത്.

 

LIVE NEWS - ONLINE

  • 1
    14 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രാഹാം എം.എല്‍.എ

  • 2
    39 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 3
    42 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 4
    1 hour ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 5
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 6
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 7
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 8
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 9
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്