Monday, June 17th, 2019

പെരിയ ഇരട്ടക്കൊല; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡിജിപിക്ക് വീഴ്ചയുണ്ടായി.

Published On:Jun 12, 2019 | 4:45 pm

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെതിരെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡിജിപിക്ക് വീഴ്ചയുണ്ടായി. ഡിജിപിയുടെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്നും കോടതി ചോദിച്ചു. കേസ് സംബന്ധിച്ച വിവരങ്ങള്‍ യാഥാസമയം പോലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും ഡിജിപി ഓഫീസ് നല്‍കാത്തത് കൃത്യവിലോപമാണെന്നും കോടതി നിരീക്ഷിച്ചു.
പോലീസ് റിപ്പോര്‍ട്ടുകള്‍ യഥാസമയം കോടതിയില്‍ ഹാജരാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ഡിജിപിയുടെ ഓഫീസാണ്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭിക്കാറില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പെരിയ ഇരട്ടക്കൊലക്കേസില്‍ ജാമ്യാപേക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷനെയും ഹൈക്കോടതി വിമര്‍ശിച്ചു. ജാമ്യാപേക്ഷയിലെ തീര്‍പ്പില്‍ വിയോജിപ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    13 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    19 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    23 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി