Thursday, August 22nd, 2019

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

തപാല്‍ ബാലറ്റ് ക്രമക്കേടില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു

Published On:May 20, 2019 | 4:15 pm

കൊച്ചി: പോലീസുകാരുടെ തപാല്‍ ബാലറ്റ് ക്രമക്കേടില്‍ പോലീസ് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. പോലീസുകാരുടെ തപാല്‍ ബാലറ്റുകളില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ജൂണ്‍ പത്തിന് കോടതി വീണ്ടും പരിഗണിക്കും.
അതേസമയം പോലീസുകാരുടെ തപാല്‍ ബാലറ്റ് സംബന്ധിച്ച് ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ആരോപണത്തില്‍ പോലീസുകാരില്‍നിന്നും മൊഴി രേഖപ്പെടുത്തുകയാണ്. ഫലപ്രഖ്യാപനത്തിനുശേഷം വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
തപാല്‍ ബാലറ്റ് ക്രമക്കേടില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് അന്വേഷണം നടത്തുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

 

LIVE NEWS - ONLINE

  • 1
    51 mins ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    2 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    2 hours ago

    കെവിന്‍ വധം…

  • 4
    2 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    2 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    3 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    4 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    4 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    4 hours ago

    സിന്ധു ക്വാര്‍ട്ടറില്‍