Saturday, February 16th, 2019

വേലിയേറ്റം; വഞ്ചികള്‍ തകര്‍ന്നു

തൃശൂര്‍: ശക്തമായ വേലിയേറ്റത്തില്‍ രണ്ടുവഞ്ചികളും നിരവധി വലകളും നശിച്ചു. തൊട്ടാപ്പ് ബദര്‍പള്ളിക്ക് സമീപമാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് ശക്തമായ വേലിയേറ്റമുണ്ടായത്. കടലിലേക്ക് ഒലിച്ചുപോയ ഫൈബര്‍ വള്ളം കരയ്ക്കു കയറ്റി. വഞ്ചികള്‍ തകര്‍ന്നതുമൂലം ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. അഞ്ചങ്ങാടി പോണത്ത് ഹുസൈന്‍, മുനക്കകടവ് അഴിമുഖം ചേന്ദങ്ങര ചന്തു എന്നിവരുടെ വഞ്ചികളാണ് തകര്‍ന്നത്. ഹുസൈന്റെ വഞ്ചി നിരവധി കഷണങ്ങളായി. വലകള്‍ വേലിയേറ്റത്തില്‍ മണല്‍മൂടിയ നിലയിലാണ്. തിരുവനന്തപുരം സ്വദേശി ഫ്രാന്‍സിസിന്റെ ഫൈബര്‍ വള്ളം കടലില്‍ ഒലിച്ചുപോയി. ബ്ലാങ്ങാട്ബീച്ചില്‍ കരയില്‍ കയറ്റിവച്ച വേളാങ്കണ്ണി മാതാവ് … Continue reading "വേലിയേറ്റം; വഞ്ചികള്‍ തകര്‍ന്നു"

Published On:Oct 11, 2013 | 12:37 pm

തൃശൂര്‍: ശക്തമായ വേലിയേറ്റത്തില്‍ രണ്ടുവഞ്ചികളും നിരവധി വലകളും നശിച്ചു. തൊട്ടാപ്പ് ബദര്‍പള്ളിക്ക് സമീപമാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് ശക്തമായ വേലിയേറ്റമുണ്ടായത്. കടലിലേക്ക് ഒലിച്ചുപോയ ഫൈബര്‍ വള്ളം കരയ്ക്കു കയറ്റി. വഞ്ചികള്‍ തകര്‍ന്നതുമൂലം ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. അഞ്ചങ്ങാടി പോണത്ത് ഹുസൈന്‍, മുനക്കകടവ് അഴിമുഖം ചേന്ദങ്ങര ചന്തു എന്നിവരുടെ വഞ്ചികളാണ് തകര്‍ന്നത്. ഹുസൈന്റെ വഞ്ചി നിരവധി കഷണങ്ങളായി. വലകള്‍ വേലിയേറ്റത്തില്‍ മണല്‍മൂടിയ നിലയിലാണ്.
തിരുവനന്തപുരം സ്വദേശി ഫ്രാന്‍സിസിന്റെ ഫൈബര്‍ വള്ളം കടലില്‍ ഒലിച്ചുപോയി. ബ്ലാങ്ങാട്ബീച്ചില്‍ കരയില്‍ കയറ്റിവച്ച വേളാങ്കണ്ണി മാതാവ് എന്ന ഫൈബര്‍ വള്ളമാണ് ഒഴുകിയത്. തൊട്ടാപ്പില്‍നിന്ന് മത്സ്യത്തൊഴിലാളികളും മറ്റും ചേര്‍ന്ന് കരയ്ക്കുകയറ്റി. ഫൈബര്‍വള്ളത്തിന്റെ രണ്ട് എന്‍ജിനുകള്‍ മണല്‍ കയറി നശിച്ചു. മൂന്നര ലക്ഷത്തോളം രൂപ ചെലവുവരും. മത്സ്യബന്ധനം കഴിഞ്ഞുവന്നാല്‍ വഞ്ചികള്‍ കടലോരത്താണ് കയറ്റിവയ്ക്കുക. ബുധനാഴ്ച മത്സ്യബന്ധനം നടത്തി വൈകിട്ട് കരയില്‍ കയറ്റിവച്ചിരുന്ന വഞ്ചികളാണ് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വേലിയേറ്റത്തില്‍ തകര്‍ന്നത്.

LIVE NEWS - ONLINE

  • 1
    5 mins ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 2
    1 hour ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    1 hour ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍

  • 4
    1 hour ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 5
    1 hour ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 6
    1 hour ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 9
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക