Wednesday, January 23rd, 2019

ഹൈടെക് ആക്കുന്നു തട്ടുകടകള്‍

സ്ഥാപനങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും രുചിയുള്ള ഭക്ഷണം വിളമ്പുന്നതിനുള്ള കഠിനപരിശീലനമാണ് തട്ടുകടക്കാര്‍ക്ക് പരിശീലന ക്യാമ്പില്‍ നല്‍കുക.

Published On:Jul 18, 2018 | 10:07 am

കണ്ണൂര്‍: ഏപ്രണും തൊപ്പിയുമണിഞ്ഞ് ഭക്ഷണ വിഭവങ്ങളുടെ ഓര്‍ഡറെടുക്കാന്‍ തട്ടുകട നടത്തിപ്പുകാര്‍ മുന്നിലെത്തിയാല്‍ അമ്പരക്കേണ്ട. സംസ്ഥാനത്തെ വിവിധ നഗരസഭാ പരിധിയിലെ തെരഞ്ഞെടുത്ത നഗരസഭകളിലെ തട്ടുകടകളും ജീവനക്കാരും ഉടമകളുമെല്ലാം ഹൈടെക് ആവുകയാണ്.
ഭക്ഷണം തേടിയെത്തുന്നവരോട് മാന്യമായി പെരുമാറാനും സ്ഥാപനങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും രുചിയുള്ള ഭക്ഷണം വിളമ്പുന്നതിനുള്ള കഠിനപരിശീലനമാണ് തട്ടുകടക്കാര്‍ക്ക് പരിശീലന ക്യാമ്പില്‍ നല്‍കുക. ആകര്‍ഷകമായ വസ്ത്രങ്ങളായിരിക്കും ഇനി ഇവര്‍ ധരിക്കുക.
ദേശീയ നഗര ഉപജീവന മിഷന്റെ നേതൃത്വത്തില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍സ് സ്റ്റഡീസാണ് പരിശീലനം നല്‍കുക. ഭക്ഷണം പാകംചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പഠിപ്പിക്കും. ഒപ്പം പരിസരം ശുദ്ധിയായി സൂക്ഷിക്കേണ്ടതിനെ കുറിച്ചും മാലിന്യസംസ്‌കരണ രീതികളെ കുറിച്ചും പരിചയപ്പെടുത്തും. പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍സ് സ്റ്റഡീസിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും. റിട്ട. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എസ് ജനാര്‍ദനന്‍ കെ ഐ ടി ടി എസ് തലശ്ശേരി സെന്റര്‍ ഇന്‍ചാര്‍ജ് സി പി ബീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 2
    3 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 3
    3 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 4
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 5
    6 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 6
    6 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    7 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

  • 9
    8 hours ago

    നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ