Friday, November 16th, 2018

ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷില്‍ പഠനമികവ് ഉറപ്പാക്കണം

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പലതും ഒരുക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷാ പഠനത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന പരാതി ഇപ്പോഴും നിലനില്‍ക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ്ഹയര്‍ സെക്കന്ററിയിലും മറ്റ് ഉന്നത പഠനങ്ങള്‍ക്കും ചേരുന്ന വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ഇംഗ്ലീഷില്‍ പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിഷമിക്കുന്ന അനുഭവങ്ങള്‍ നിരവധിയുണ്ട്്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കിയവരും മലയാളം മീഡിയം സ്‌കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കിയവരും ഹയര്‍സെക്കന്ററി തലം മുതല്‍ ഒരേ ക്ലാസിലാണ് പഠനം നടത്തുന്നത്. … Continue reading "ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷില്‍ പഠനമികവ് ഉറപ്പാക്കണം"

Published On:Apr 10, 2018 | 1:30 pm

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പലതും ഒരുക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷാ പഠനത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന പരാതി ഇപ്പോഴും നിലനില്‍ക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ്ഹയര്‍ സെക്കന്ററിയിലും മറ്റ് ഉന്നത പഠനങ്ങള്‍ക്കും ചേരുന്ന വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ഇംഗ്ലീഷില്‍ പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിഷമിക്കുന്ന അനുഭവങ്ങള്‍ നിരവധിയുണ്ട്്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കിയവരും മലയാളം മീഡിയം സ്‌കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കിയവരും ഹയര്‍സെക്കന്ററി തലം മുതല്‍ ഒരേ ക്ലാസിലാണ് പഠനം നടത്തുന്നത്. ഇംഗ്ലീഷ് മീഡിയം ക്ലാസുകളില്‍ നിന്ന് വന്നവര്‍ എളുപ്പത്തില്‍ പാഠ്യഭാഗങ്ങള്‍ ഹൃദിസ്ഥമാക്കുമ്പോള്‍ മലയാളം മീഡിയത്തില്‍ നിന്ന് വന്നവര്‍ക്ക് ഏറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. പത്താംക്ലാസുവരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്ന അനാസ്ഥകാരണം പഠന മികവ് പുലര്‍ത്താനാകാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് തന്നെ തുണയാകേണ്ടിയിരിക്കുന്നു. മലയാളം, ഹിന്ദി എന്നിവ മാത്രമാണ് നിലവിലുള്ള ഭാഷാ വിഷയങ്ങള്‍. ഇതിനായി പ്രത്യേകം അധ്യാപകനും ആഴ്ചയില്‍ കൃത്യമായ ക്ലാസും ഹൈസ്‌കൂളിലുണ്ട്്. എന്നാല്‍ കോര്‍ സബ്ജക്ടായ ഇംഗ്ലീഷിന് പ്രാവീണ്യം നേടിയ അധ്യാപകരോ മതിയായത്രയും എണ്ണം ക്ലാസുകളോ ഇല്ല. അരനൂറ്റാണ്ടുകാലമായി ഇതാണ് സംസ്ഥാനത്തെ സ്ഥിതി. കേരളത്തില്‍ 251 ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകന്റെ തസ്തികയേ ഇല്ല. മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ ഇംഗ്ലീഷ് ക്ലാസുകള്‍ കൂടി കൈകാര്യം ചെയ്യുകയാണ്. പലര്‍ക്കും ഇംഗ്ലീഷ് പഠിപ്പിക്കാനാവശ്യമായ വൈദഗ്ധ്യമില്ല. ഇതുകാരണം പരീക്ഷയെഴുതാന്‍ വേണ്ടി മാത്രമുള്ള ക്ലാസുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. പ്രായോഗിക തലത്തില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക തലത്തില്‍ തന്നെ ലഭിക്കാത്തതിന്റെ കുറവാണ് ഹയര്‍സെക്കന്ററി തലത്തിലെത്തുമ്പോള്‍ അവരെ പ്രയാസപ്പെടുത്തുന്നത്. ഇംഗ്ലീഷ് ഭാഷയിലെ അധ്യാപകരുടെ പരിജ്ഞാനക്കുറവ് കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കുന്ന സ്ഥിതിക്ക് ഒരു പരിഹാരം ഉടനെ ഉണ്ടാകേണ്ടിയിരിക്കുന്നു. ഭീമമായ തുക ഫീസായും സംഭാവനയായും നല്‍കി ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് രക്ഷിതാക്കള്‍ എത്തിച്ചേരാന്‍ നിര്‍ബന്ധിതമാവുന്നത് ഈ സാഹചര്യത്തിലാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാവണമെങ്കില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിലെ മികവ് ഉറപ്പാക്കേണ്ടിയിരിക്കുന്നു. ഭാഷാവിഷയമായി ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷിനെയും കൊണ്ടുവരണം. അതിന് പഠന സമയം വര്‍ധിപ്പിക്കണം. വിദഗ്ധരായ അധ്യാപകരെ നിയോഗിക്കുകയും വേണം. പത്താംതരം പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നതുപോലെ ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ പരിഷ്‌കരണം രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നു. ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാറാണ്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    3 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    4 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    4 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    5 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    5 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    6 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    6 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    6 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം