Wednesday, February 20th, 2019

ഹൈറേഞ്ച് മേഖലയില്‍ അപകടക്കെണി

കട്ടപ്പന: ജില്ലയിലെ ഹൈറേഞ്ച് മേഖല അപകടക്കെണിയൊരുക്കുന്നു. അപകട മരണവും പരിക്കേല്‍ക്കലും ഇവിടെ വര്‍ധിച്ചു വരുന്നു. ചെറുപ്പക്കാരാണ് അപകടത്തില്‍പ്പെടുന്നതിലേറെയും. എന്നാല്‍, ഇത്തരത്തില്‍ അപകടങ്ങള്‍ വര്‍ധിച്ചിട്ടും വാഹനങ്ങളുടെ സ്പീഡ് കുറ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതോടെയാണ് അപകടങ്ങളുടെ എണ്ണം വര്‍ധിച്ചത്. കട്ടപ്പന – കുമളി പാതയില്‍ കഴിഞ്ഞ ദിവസം യുവകര്‍ഷകന്‍ ബൈക്കും ജീപ്പും കൂട്ടയിടിച്ചു മരിച്ചിരുന്നു. അണക്കരയില്‍ ഓട്ടോയിടിച്ചു പരുക്കേറ്റ വിദ്യാര്‍ഥി ഇപ്പോഴും അതീവ ഗുരുതരനിലയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അമിത വേഗതയാണ് അപകടത്തിന് കാരണമാവുന്നത്. … Continue reading "ഹൈറേഞ്ച് മേഖലയില്‍ അപകടക്കെണി"

Published On:Sep 13, 2013 | 6:57 pm

കട്ടപ്പന: ജില്ലയിലെ ഹൈറേഞ്ച് മേഖല അപകടക്കെണിയൊരുക്കുന്നു. അപകട മരണവും പരിക്കേല്‍ക്കലും ഇവിടെ വര്‍ധിച്ചു വരുന്നു. ചെറുപ്പക്കാരാണ് അപകടത്തില്‍പ്പെടുന്നതിലേറെയും. എന്നാല്‍, ഇത്തരത്തില്‍ അപകടങ്ങള്‍ വര്‍ധിച്ചിട്ടും വാഹനങ്ങളുടെ സ്പീഡ് കുറ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതോടെയാണ് അപകടങ്ങളുടെ എണ്ണം വര്‍ധിച്ചത്.
കട്ടപ്പന – കുമളി പാതയില്‍ കഴിഞ്ഞ ദിവസം യുവകര്‍ഷകന്‍ ബൈക്കും ജീപ്പും കൂട്ടയിടിച്ചു മരിച്ചിരുന്നു. അണക്കരയില്‍ ഓട്ടോയിടിച്ചു പരുക്കേറ്റ വിദ്യാര്‍ഥി ഇപ്പോഴും അതീവ ഗുരുതരനിലയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അമിത വേഗതയാണ് അപകടത്തിന് കാരണമാവുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ളുള്‍പ്പെടെയുള്ളവര്‍ക്ക്്് അപകടം തുടര്‍ക്കഥയാകുമ്പോഴും അധികൃതരുടെ നടപടികള്‍ മന്ദീഭവിക്കുകയാണ്. പ്രധാനപാതകള്‍ കടന്നുപോകുന്ന സ്‌കൂളുകളുടെ ഭാഗത്തുപോലും പോലീസിനെയോ ഹോം ഗാര്‍ഡിനെയോ നിയോഗിക്കുന്നില്ലെന്നുള്ള പരാതിയുയരുന്നു. ജില്ലയിലെ വാഹനങ്ങളുടെ അമിത വേഗത കുറക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു