Wednesday, September 19th, 2018

ഹൈഹീല്‍ ചെരുപ്പിട്ടു നടന്നാല്‍ പണികിട്ടും..!

പാദങ്ങളുടെ രക്ഷയ്ക്ക് എന്നതിലുപരി ഫാഷന്‍ ചെരുപ്പ് എന്ന രീതിയിലാണ് കാര്യങ്ങള്‍

Published On:Jun 16, 2018 | 10:06 am

വസ്ത്രത്തിന് ചേരുന്ന ചെരുപ്പ് എന്ന രീതിയില്‍ ഇന്ന് കാര്യങ്ങള്‍ എത്തയിരിക്കുന്നു. അതുമാത്രമല്ല, വ്യത്യസ്ഥമാര്‍ന്ന ഡിസൈനുകളിലും ചെരുപ്പ് ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഫാന്‍സി ചെരുപ്പ്, പൂക്കള്‍ ഉള്ളവ, ഹീല്‍ ചെരുപ്പ് എന്നിങ്ങനെ പലതും ഇന്ന് ചെരുപ്പ് വിപണയില്‍ സുലഭമാണ്. പാദങ്ങളുടെ രക്ഷയ്ക്ക് എന്നതിലുപരി ഫാഷന്‍ ചെരുപ്പ് എന്ന രീതിയിലാണ് കാര്യങ്ങള്‍. എന്നാല്‍ ഇത്തരം കാര്യങ്ങല്‍ നമ്മുടെ പാദങ്ങള്‍ക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഫാഷന്‍ മാത്രം നോക്കിയാല്‍ പോര, അവ നമ്മുടെ പാദങ്ങള്‍ക്ക് സംരക്ഷണം നല്‍കുമോ എന്നു കൂടി ചിന്തിക്കണം. കാഴ്ചയ്ക്ക് ഭംഗിയുള്ള ചെരുപ്പുകള്‍ ആരോഗ്യത്തിന് ഇണങ്ങുന്നവയായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ചെരുപ്പു വാങ്ങുമ്പോള്‍ വില, ഈട്, ഭംഗി എന്നിവയ്‌ക്കൊപ്പം അതിന്റെ മെറ്റീരിയല്‍, ഷെയ്പ്പ്, ഹീല്‍, വലുപ്പം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്.
ഹൈഹീല്‍ ചെരുപ്പകളോട് പ്രിയമുള്ളവരാണ് മിക്കവരും. ഈ ചെരുപ്പുകള്‍ കാലിന് ഭംഗി തരുമെങ്കിലും മറ്റ് പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. നടുവേദനയ്ക്ക് ഇത്തരം ഹൈഹീല്‍ ചെരുപ്പ് കാരണമാവാറുണ്ട്. അശാസ്ത്രീയമായ ചെരുപ്പുകള്‍ കാല്‍പാദത്തിലെ പേശീവേദന, മടമ്പുവേദന എന്നിവയ്ക്കും ഇടയാക്കും. ഇനി പൊക്കംകുറഞ്ഞവര്‍ക്ക്, ചെരുപ്പിന്റെ എല്ലാ ഭാഗത്തും ഒരേ ഉയരം ഉണ്ടായിരിക്കുന്ന ചെരുപ്പുകള്‍ ഉപയോഗിക്കാം. കൂടാതെ, കാലിന് വളരെ ഇറുങ്ങി നില്‍ക്കുന്ന ചെരുപ്പ് ഒഴിവാക്കണം.

LIVE NEWS - ONLINE

  • 1
    14 mins ago

    വീതി കൂട്ടാതെ ഒ വി റോഡ് ഇന്ന് രാത്രി മുതല്‍ പുനര്‍നിര്‍മ്മിക്കും

  • 2
    50 mins ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 3
    1 hour ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 4
    1 hour ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    2 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 6
    2 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 7
    3 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 8
    3 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 9
    3 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു