Monday, September 24th, 2018

ബലാത്സംഗ കേസ് റദ്ദാക്കി ; ആശ്വാസമെന്ന് ജോസ് തെറ്റയില്‍

കൊച്ചി : ജോസ് തെറ്റയില്‍ എം എല്‍ എക്കെതിരായ ബലാത്സംഗക്കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീത്വത്തെ അപമാനിച്ചവെന്ന കേസും കോടതി റദ്ദാക്കിയിട്ടുണ്ട്. തന്റെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്ന് എഫ് ഐ ആര്‍ റദ്ദാക്കിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. തെറ്റയിലിനെ കുടുക്കുകയെന്ന ലക്ഷ്യത്തോടെ യുവതിയാണ് അദ്ദേഹത്തെ ഫഌറ്റിലേക്കു കൂട്ടിക്കൊണ്ടു പോയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പിന്നീട് അദ്ദേഹത്തെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ഒരാളുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ബലാത്സംഗം എന്നു കോടതി ചൂണ്ടിക്കാട്ടി. … Continue reading "ബലാത്സംഗ കേസ് റദ്ദാക്കി ; ആശ്വാസമെന്ന് ജോസ് തെറ്റയില്‍"

Published On:Aug 1, 2013 | 11:01 am

JOSE THETTAYIL SCANDAL

കൊച്ചി : ജോസ് തെറ്റയില്‍ എം എല്‍ എക്കെതിരായ ബലാത്സംഗക്കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീത്വത്തെ അപമാനിച്ചവെന്ന കേസും കോടതി റദ്ദാക്കിയിട്ടുണ്ട്. തന്റെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്ന് എഫ് ഐ ആര്‍ റദ്ദാക്കിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.
തെറ്റയിലിനെ കുടുക്കുകയെന്ന ലക്ഷ്യത്തോടെ യുവതിയാണ് അദ്ദേഹത്തെ ഫഌറ്റിലേക്കു കൂട്ടിക്കൊണ്ടു പോയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പിന്നീട് അദ്ദേഹത്തെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ഒരാളുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ബലാത്സംഗം എന്നു കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരിയായ യുവതി പ്രതികരിച്ചു. തന്റെ നിഷ്‌കളങ്കത തെളിയിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നും വിധി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച ഇക്കാര്യം പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.
വിധി ഏറെ ആശ്വാസകരമാണെന്ന് ജോസ് തെറ്റയില്‍ എം എല്‍ എ പ്രതികരിച്ചു. വിധി വന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തെറ്റയില്‍. കോടതിയിലുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ് വിധി. വീഡിയോയില്‍ കാണുന്ന രംഗങ്ങള്‍ വ്യാജമാണ്. യുവതി പ്രചരിപ്പിച്ച സി ഡിയെക്കുറിച്ച് അറിയുന്നതും സി ഡിയിലെ ദൃശ്യങ്ങള്‍ കാണുന്നതും മാധ്യമങ്ങളിലൂടെ ആയിരുന്നുവെന്നും തെറ്റയില്‍ വ്യക്തമാക്കി. സത്യവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. അതവര്‍ക്ക് ബോധ്യപ്പെടട്ടേയെന്നാണ് പ്രാര്‍ത്ഥന. പൊതുപ്രവര്‍ത്തനവുമായി താന്‍ ഇനിയും മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയില്‍ പോകുന്നതിന് മുമ്പെ പരാതിക്കാരി ആദ്യം അപ്പീല്‍ നല്‍കേണ്ടത് മനസ്സാക്ഷിയുടെ കോടതിയിലാണെന്ന് തെറ്റയില്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ എ വിഭാഗമാണെന്ന് സൂചനയും ജോസ് തെറ്റയില്‍ നല്‍കി. കോണ്‍ഗ്രസ്സിലെ ഒരു പ്രബല വിഭാഗം സന്നിഗ്ധ ഘട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കി. യുതിയുമായി മുന്‍പരിചയമുണ്ടോയെന്ന ചോദ്യത്തിന് നിരവധി തവണ അവര്‍ തന്നെ കാണാന്‍ വന്നിട്ടുണ്ടെന്ന് തെറ്റയില്‍ മറുപടി നല്‍കി. യുവതിയുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും തെറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മകനെ വിവാഹം ചെയ്തു തരാമെന്ന പ്രലോഭിപ്പിച്ച് ജോസ് തെറ്റയില്‍ എം എല്‍ എ തന്നെ ലൈംഗീകമായി ഉപയോഗിച്ചെന്നായിരുന്നു അങ്കമാലി സ്വദേശിയായ യുവതി ആരോപിച്ചിരുന്നത്. ഇതിന്റെ ഒളി കാമറാ ദൃശ്യങ്ങള്‍ യുവതി പരസ്യപ്പെടുത്തിയിരുന്നു. സോളാര്‍ വിഷയത്തില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതിനിടെ ഉയര്‍ന്നു വന്ന വിവാദം എല്‍ ഡി എഫിനെ പ്രതിരോധത്തിലാക്കിയിരുന്നു.

LIVE NEWS - ONLINE

 • 1
  15 mins ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 2
  5 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 3
  5 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 4
  6 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 5
  6 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 6
  6 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  7 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 8
  8 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

 • 9
  8 hours ago

  വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു