Wednesday, November 21st, 2018

പ്രളയ നഷ്ടപരിഹാരത്തിന് മാനദണ്ഡം വേണമെന്ന് ഹൈക്കോടതി

പ്രളയദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം

Published On:Sep 4, 2018 | 6:58 pm

കൊച്ചി: പ്രളയത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കോടതി. അര്‍ഹതയുള്ളവര്‍ ആരെന്ന് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയമിക്കണം. കുറഞ്ഞ നഷ്ടപരിഹാരം നാല് ലക്ഷം രൂപ എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്നും കോടതി ചോദിച്ചു.
പ്രളയദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. നഷ്ടപരിഹാരം നല്കുന്നത് എന്ത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണെന്ന് ഈ മാസം 19ന് മുമ്പ് അറിയിക്കണമെന്നാണ് സംസ്ഥാനസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റവന്യു ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം കണക്കാക്കാന്‍ നിര്‍ദേശിച്ചാല്‍ അത് വലിയ കാലതാമസത്തിനും സ്വജനപക്ഷപാതത്തിനും വഴിവയ്ക്കുമെന്ന് കോടതി നിരീക്ഷിച്ചു. അഴിമതി ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു.
നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് മുന്‍ഗണനാക്രമവും നാശനഷ്ടത്തിന്റെ തോതും പരിഗണിച്ചായിരിക്കണം. സുതാര്യവും ശാസ്ത്രീയവുമായി ആകണം എല്ലാക്കാര്യങ്ങളും വിലയിരുത്തേണ്ടത്. ആവശ്യമാണെങ്കില്‍ വിദഗ്ധോപദേശം തേടാന്‍ സര്‍ക്കാര്‍ മടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    5 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    6 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    9 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    12 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    13 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    14 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    14 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    14 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി