Sunday, September 23rd, 2018

ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങണം: ഹൈക്കോടതി

ദുരിതാശ്വാസം അര്‍ഹരായവരില്‍ കൃത്യമായി എത്തുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം.

Published On:Aug 29, 2018 | 4:40 pm

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം.
ദുരിതാശ്വാസം അര്‍ഹരായവരില്‍ കൃത്യമായി എത്തുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. തുകയുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്താന്‍ എന്ത് ചെയ്യുമെന്ന കാര്യങ്ങളും സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ തുക കൃത്യമായി വിനിയോഗിക്കണം.
അസേമയം, പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുനര്‍നിര്‍മാണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നാശനഷ്ടം വിലയിരുത്തുന്നതിനുള്ള നടപടികള്‍ ജില്ലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുന്നുണ്ട്. ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വിടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണയോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. പ്രളയക്കെടുതി മുലമുണ്ടായ നാശനഷ്ടം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുക എളുപ്പമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
തകര്‍ന്നത് പുന:സ്ഥാപിക്കലല്ല, നവകേരളം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന് വലിയ രീതിയിലുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. പുനര്‍നിര്‍മാണത്തിനുള്ള പണം സര്‍ക്കാരിന് തനിച്ചു കണ്ടെത്താനാവില്ല. കേന്ദ്ര സഹായം കൂടാതെ വിദേശ സഹായം ലഭിക്കുന്നതിനുള്ള സാദ്ധ്യതകളും തേടുന്നുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    9 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    12 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    14 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    15 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    15 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി