Monday, August 26th, 2019

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം നിര്‍ബന്ധമായും ചെയ്യേണ്ടത്

രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ഇങ്ങനെ പല പ്രശസ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ട്

Published On:Jul 22, 2019 | 10:35 am

രക്തസമ്മര്‍ദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരത്തില്‍ സിങ്കിന്റെ അളവില്‍ വരുന്ന കുറവാണ് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഒരു കാരണമായി പറയുന്നത്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ഇങ്ങനെ പല പ്രശസ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. രക്തസമ്മര്‍ദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചു വരികയാണ്. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഈ കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്.
ടെന്‍ഷനുണ്ടായാല്‍ രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പരമാവധി ടെന്‍ഷന്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. യോഗ ചെയ്‌തോ, വ്യായാമങ്ങള്‍ ചെയ്‌തോ ടെന്‍ഷന്‍ ഒഴിവാക്കാവുന്നതാണ്. പുകവലിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായുള്ള പുകവലി ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ പിടിപെടുന്നതിനും കാരണമാകുന്നു. ഉപ്പ് അമിതമായാല്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാവുക. വറുത്തതും പൊരിച്ചതും പായ്ക്കറ്റ് ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കുക. അത് പോലെ തന്നെ നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേര്‍ക്കാതെ കുടിക്കുക. ഉപ്പ് അധികം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യത കൂടുതലാണ്. പലര്‍ക്കുമുള്ള മറ്റൊരു ദുശീലമാണ് മദ്യപാനം. മദ്യപാനം ഒഴിവാക്കിയാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനാകും. മദ്യപിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    2 hours ago

    കറുപ്പിനഴക്…

  • 6
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം