Monday, September 24th, 2018

സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യം മോബൈലില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

കോട്ടയം: തലയോലപ്പറമ്പില്‍ സല്‍ക്കാര ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യം മോബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റിലായി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ആലിപ്പറമ്പില്‍ അന്‍വര്‍ സാദത്താ(23)ണ് അറസ്റ്റിലായത്. ദൃശ്യമടങ്ങിയ ഫോണ്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതി നല്‍കി പരാതിയിലായിരുന്നു അറസ്റ്റ്. ഇന്നലെ മൂന്നരയോടെയാണ് സംഭവം. ഓഡിറ്റോറിയത്തില്‍ സല്‍ക്കാര ചടങ്ങുകള്‍ കഴിഞ്ഞ് സ്ത്രീകള്‍ മുറിയില്‍ വസ്ത്രം മാറുകയായിരുന്നു. ഇവന്‍മാനേജ്‌മെന്റിന്റെ ഭാഗമായി ചടങ്ങില്‍ നൃത്തപരിപാടിക്ക് എത്തിയ ഇയാളും വസ്ത്രം മാറാന്‍ എത്തി. സ്ത്രീകളെ മുറിയില്‍നിന്ന് ഇറക്കിയശേഷം ഇയാള്‍ വസ്ത്രംമാറി. … Continue reading "സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യം മോബൈലില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍"

Published On:Aug 13, 2018 | 8:01 am

കോട്ടയം: തലയോലപ്പറമ്പില്‍ സല്‍ക്കാര ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യം മോബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റിലായി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ആലിപ്പറമ്പില്‍ അന്‍വര്‍ സാദത്താ(23)ണ് അറസ്റ്റിലായത്. ദൃശ്യമടങ്ങിയ ഫോണ്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതി നല്‍കി പരാതിയിലായിരുന്നു അറസ്റ്റ്. ഇന്നലെ മൂന്നരയോടെയാണ് സംഭവം. ഓഡിറ്റോറിയത്തില്‍ സല്‍ക്കാര ചടങ്ങുകള്‍ കഴിഞ്ഞ് സ്ത്രീകള്‍ മുറിയില്‍ വസ്ത്രം മാറുകയായിരുന്നു. ഇവന്‍മാനേജ്‌മെന്റിന്റെ ഭാഗമായി ചടങ്ങില്‍ നൃത്തപരിപാടിക്ക് എത്തിയ ഇയാളും വസ്ത്രം മാറാന്‍ എത്തി. സ്ത്രീകളെ മുറിയില്‍നിന്ന് ഇറക്കിയശേഷം ഇയാള്‍ വസ്ത്രംമാറി. ഇതിനിടെ മൊബൈല്‍ഫോണ്‍ ക്യാമറ ഓണാക്കി മുറിയിലെ ബാഗില്‍ ഒളിപ്പിച്ച ശേഷം പുറത്തിറങ്ങുകയായിരുന്നു. പിന്നീടു രണ്ട് സ്ത്രീകള്‍ മുറിയില്‍ കയറി വസ്ത്രം മാറി. മൂന്നാമത്തെ യുവതി മുറിയില്‍ കയറിയപ്പോള്‍ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന മോബൈല്‍ ഫോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് അന്‍വര്‍ സാദത്തിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    6 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    6 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    11 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    11 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    12 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    13 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു