Friday, July 19th, 2019

ചെങ്കോട്ടയില്‍ നിഗൂഡമായ ആയുധപ്പുര കണ്ടെത്തി

പതിനേഴാം നൂറ്റാണ്ടില്‍ മുഗര്‍ ചക്രവര്‍ത്തിയായ ഷാജഹാനാണ് ചെങ്കോട്ട പണികഴിപ്പിച്ചത്.

Published On:Jul 21, 2018 | 10:35 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ നിഗൂഡമായ ആയുധപ്പുര കണ്ടെത്തി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കിടെ പുരാവസ്തുവകുപ്പ് അധികൃതരാണ് ആയുധപ്പുര കണ്ടെത്തിയത്. മണ്ണ് മൂടി പുറമെ നിന്ന് കാണാന്‍ കഴിയാത്ത തരത്തിലായിരുന്നു സ്ഥലം. എന്നാല്‍ വെടിക്കോപ്പുകളോ മറ്റ് ആയുധങ്ങളുടെ അവശേഷിപ്പുകളോ അറയിലുണ്ടായിരുന്നില്ലെന്ന് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുഗര്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ ഭരണകാലത്തോ (1658-1707) അല്ലെങ്കില്‍ മുഗളന്മാരില്‍ നിന്ന് ബ്രിട്ടീഷുകാര്‍ അധികാരം പിടിച്ചെടുത്ത സമയത്തോ നിര്‍മ്മിച്ചതാകാം ആയുധപ്പുര എന്നതാണ് അധികൃതരുടെ വിലയിരുത്തല്‍. ദീര്‍ഘവൃത്താകൃതിയില്‍ ലഘോരി ഇഷ്ടികകള്‍ കൊണ്ടാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. അകത്തേക്ക് കയറുമ്പോള്‍ ആറ് മീറ്ററോളം നീളത്തിലുള്ള കല്‍പ്പടവുകള്‍ കാണാന്‍ കഴിയും. സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കുന്നതിന് തൊട്ടുപിന്നിലാണ് ഇതിന്റെ സ്ഥാനം. മണ്ണിനടിയില്‍ ആയിരുന്നതുകൊണ്ടുതന്നെ ഇത്തരത്തിലൊരു ആയുധപ്പുര ഇതുവരെ ആരുടെയും കണ്ണില്‍പെട്ടിരുന്നില്ല.
2017 ഫെബ്രുവരിയില്‍ കോട്ടയ്ക്കകത്ത് നിന്നും നിര്‍ജീവമാകാത്ത വെടിക്കോപ്പുകളും തിരകളും പുരാവസ്തു വിദഗ്ദര്‍ കണ്ടെത്തിയിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ മുഗര്‍ ചക്രവര്‍ത്തിയായ ഷാജഹാനാണ് ചെങ്കോട്ട പണികഴിപ്പിച്ചത്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    8 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    10 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    11 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    14 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    14 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    14 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    15 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    15 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം