Tuesday, April 23rd, 2019

രണ്ടുതരം ഭരണാധികാരികളെക്കുറിച്ച് ദുബായ് പ്രധാനമന്ത്രിയുടെ ട്വീറ്റ് വൈറലാകുന്നു

കേരളത്തിന് യുഎഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാദമായതിന് പിന്നാലെ വന്ന ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്.

Published On:Aug 27, 2018 | 10:28 am

ദുബായ്: ‘ചില ഭരണാധികാരികള്‍ ജനജീവിതം ദുസ്സഹമാക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് വൈറലാകുന്നു. മലയാളികളാണ്, ട്വീറ്റ് ഏറ്റെടുത്തിരിക്കുന്നത്. ജീവിതം എനിക്ക് നല്‍കിയ പാഠം എന്ന ഹാഷ്ടാഗോടെ ദുബൈ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ് പറയുന്നത്. ഒന്നാമത്തെ കൂട്ടര്‍ എല്ലാ നന്മകളുടെയും വഴികാട്ടിയാണെന്നും രണ്ടാമത്തെ കൂട്ടര്‍ ജനജീവിതം ദുസ്സഹമാക്കുമെന്നാണ് ട്വീറ്റിന്റെ ഉള്ളടക്കം. കേരളത്തിന് യുഎഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാദമായതിന് പിന്നാലെ വന്ന ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ദുബൈ ഭരണാധികാരിയുടെ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയാണെന്നാണ് മലയാളികള്‍ പറയുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    18 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    20 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്