Thursday, September 20th, 2018

വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പ് മുട്ടുന്ന കേരളം

          കോട്ടയം: സംസ്ഥാനം വാഹനപ്പെരുപ്പത്താല്‍ വീര്‍പ്പ് മുട്ടുന്നു. പുതിയ വാഹനങ്ങളോടുള്ള താല്‍പ്പര്യവും ഒന്നിലേറെ വാഹനങ്ങള്‍ സ്വന്തമാക്കണമെന്ന ആഗ്രഹവുമാണ് ഇതിന് കാരണം. കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം മൊത്തം കുടുംബങ്ങളുടെ എണ്ണത്തെ മറികടക്കുമെന്ന് കണക്കുകള്‍. കഴിഞ്ഞ ഒരുവര്‍ഷം മാത്രം 20 ലക്ഷത്തിലേറെ വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ കേരളത്തിലുണ്ടായിരുന്നത് 60 ലക്ഷത്തില്‍പ്പരം കുടുംബങ്ങളാണ്. ഇപ്പോഴത്തെ നിരക്കില്‍ മലയാളിയുടെ വാഹനഭ്രമം തുടര്‍ന്നാല്‍ അടുത്തവര്‍ഷം അവസാനത്തോടെ ആകെ കുടുംബങ്ങളേക്കാള്‍ വാഹനങ്ങളുണ്ടാവും. 2011ല്‍ 60.72 ലക്ഷം വാഹനങ്ങളാണുണ്ടായിരുന്നതെന്ന് … Continue reading "വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പ് മുട്ടുന്ന കേരളം"

Published On:Jan 10, 2014 | 11:15 am

Traffic Full

 

 

 

 

 
കോട്ടയം: സംസ്ഥാനം വാഹനപ്പെരുപ്പത്താല്‍ വീര്‍പ്പ് മുട്ടുന്നു. പുതിയ വാഹനങ്ങളോടുള്ള താല്‍പ്പര്യവും ഒന്നിലേറെ വാഹനങ്ങള്‍ സ്വന്തമാക്കണമെന്ന ആഗ്രഹവുമാണ് ഇതിന് കാരണം. കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം മൊത്തം കുടുംബങ്ങളുടെ എണ്ണത്തെ മറികടക്കുമെന്ന് കണക്കുകള്‍. കഴിഞ്ഞ ഒരുവര്‍ഷം മാത്രം 20 ലക്ഷത്തിലേറെ വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ കേരളത്തിലുണ്ടായിരുന്നത് 60 ലക്ഷത്തില്‍പ്പരം കുടുംബങ്ങളാണ്. ഇപ്പോഴത്തെ നിരക്കില്‍ മലയാളിയുടെ വാഹനഭ്രമം തുടര്‍ന്നാല്‍ അടുത്തവര്‍ഷം അവസാനത്തോടെ ആകെ കുടുംബങ്ങളേക്കാള്‍ വാഹനങ്ങളുണ്ടാവും. 2011ല്‍ 60.72 ലക്ഷം വാഹനങ്ങളാണുണ്ടായിരുന്നതെന്ന് നാറ്റ്പാക് പറയുന്നു. 2012ല്‍ ഇത് 65 ലക്ഷം കവിഞ്ഞു. മോട്ടോര്‍വാഹന വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഒക്‌ടോബര്‍ 31 വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം 85,17,671 ആണ്.
മൊത്തം വാഹനങ്ങളുടെ 60 ശതമാനത്തിലേറെയും ഇരുചക്രവാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്. 51,26,097 മോട്ടോര്‍സൈക്കിളുകളാണ് കഴിഞ്ഞ ഒക്‌ടോബര്‍ വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് 65 ലക്ഷത്തിലേറെപ്പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുണ്ട്. പ്രതിദിനം 1300 പേരെങ്കിലും പുതുതായി ലൈസന്‍സ് നേടുന്നുമുണ്ട്. യാത്രക്കോ ചരക്കുനീക്കത്തിനോ ഉള്ള ആവശ്യത്തേക്കാളുപരി പുതിയ വാഹനങ്ങളോടുള്ള ഭ്രമമാണ് മലയാളികളെ ഇതിന് പ്രേരിപ്പിക്കുന്നത്.
സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്തവയ്ക്കുപുറമെ, ആയിരക്കണക്കിന് അന്യസംസ്ഥാന വാഹനങ്ങളും പ്രതിദിനം കേരളത്തിലെ നിരത്തുകളിലൂടെ ഓടുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് ഇതിന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുമുണ്ട്.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    13 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    15 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    16 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    17 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    17 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല