Friday, April 26th, 2019

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിനുമായി ബംഗാള്‍ സ്വദേശി പിടിയില്‍

കുറ്റിപ്പുറം: ലക്ഷങ്ങള്‍ വിലവരുന്ന ഹെറോയിനുമായി ബംഗാള്‍ സ്വദേശി രഞ്ജിത്ത് മണ്ഡലിനെ(25) കുറ്റിപ്പുറം എക്‌സൈസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി ബസ്റ്റാന്‍ഡിന്റെ് പരിസരത്ത് നിന്നും രണ്ടു കിലോ കഞ്ചാവുമായി തമിഴ്‌നാട് മധുര ഉസുലാംപെട്ടി സ്വദേശി വനരാജന്‍(38) പിടിയിലായി. 350ഓളം ഹെറോയിന്‍ പൊതികളാണ് ഇയാളുടെ പക്കല്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തു നിന്നും ലഹരി ഗുളികകളുമായി പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. മയക്കുമരുന്നു കൊണ്ടുവരാനായി പ്രതി രഞ്ജിത്ത് മണ്ഡല്‍ ബംഗാളിലേക്ക് പോയതായി എക്‌സൈസിന് രഹസ്യവിവരം … Continue reading "ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിനുമായി ബംഗാള്‍ സ്വദേശി പിടിയില്‍"

Published On:May 31, 2017 | 8:06 am

കുറ്റിപ്പുറം: ലക്ഷങ്ങള്‍ വിലവരുന്ന ഹെറോയിനുമായി ബംഗാള്‍ സ്വദേശി രഞ്ജിത്ത് മണ്ഡലിനെ(25) കുറ്റിപ്പുറം എക്‌സൈസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി ബസ്റ്റാന്‍ഡിന്റെ് പരിസരത്ത് നിന്നും രണ്ടു കിലോ കഞ്ചാവുമായി തമിഴ്‌നാട് മധുര ഉസുലാംപെട്ടി സ്വദേശി വനരാജന്‍(38) പിടിയിലായി. 350ഓളം ഹെറോയിന്‍ പൊതികളാണ് ഇയാളുടെ പക്കല്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തു നിന്നും ലഹരി ഗുളികകളുമായി പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. മയക്കുമരുന്നു കൊണ്ടുവരാനായി പ്രതി രഞ്ജിത്ത് മണ്ഡല്‍ ബംഗാളിലേക്ക് പോയതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തിരിച്ചെത്തിയ ഉടന്‍ ആവശ്യക്കാരെന്ന വ്യാജേന ഇയാളെ സമീപിച്ച് പിടികൂടുകയായിരുന്നു. നിരവധി തവണ കഞ്ചാവുമായി വന്നിട്ടുണ്ടെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.

LIVE NEWS - ONLINE

  • 1
    4 mins ago

    സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

  • 2
    9 mins ago

    രാജസ്ഥാന് മിന്നും ജയം

  • 3
    21 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 4
    12 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 5
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 6
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 7
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 8
    19 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 9
    21 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല