Wednesday, December 12th, 2018

ഹീറോ എക്‌സ്ട്രീം 200R ഇന്ത്യയില്‍

89,900 രൂപയാണ് പുതിയ എക്സ്ട്രീം 200ഞ ന് വിപണിയില്‍ വില

Published On:Aug 14, 2018 | 8:30 am

ഹീറോ എക്സ്ട്രീം 200R ഇന്ത്യയില്‍ പുറത്തിറങ്ങി. 89,900 രൂപയാണ് പുതിയ എക്സ്ട്രീം 200R ന് വിപണിയില്‍ വില. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും പുതിയ എക്സ്ട്രീം 200R വില്‍പനയ്ക്ക് എത്തുമെന്നു ഹീറോ പ്രഖ്യാപിച്ചു.
കമ്പനി വികസിപ്പിച്ച പുതിയ 199.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് എക്സ്ട്രീം 200R. എഞ്ചിന് 18.1 bhp കരുത്തും 17.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്സ് മുഖേനയാണ് പിന്‍ചക്രത്തിലേക്ക് എഞ്ചിന്‍ കരുത്തെത്തുക. 39.9 കിലോമീറ്റര്‍ മൈലേജ് എക്സ്ട്രീം 200R കാഴ്ച്ചവെക്കുമെന്നാണ് ഹീറോയുടെ വാഗ്ദാനം. ഓറഞ്ച് – ഹെവി ഗ്രെയ്, ബ്ലാക് – സ്‌പോര്‍ട്‌സ് റെഡ്, സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക് – ഫോഴ്‌സ് സില്‍വര്‍, ടെക്‌നോ ബ്ലൂ എന്നിങ്ങനെയാണ് ലഭ്യമായ നിറങ്ങള്‍.
ഒറ്റ ചാനല്‍ എബിഎസ് പിന്തുണ പിന്‍ടയറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എല്‍ഇഡി ലൈറ്റുകള്‍ക്ക് താഴെയുള്ള വലിയ ഹെഡ്ലാമ്പ്, അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ സ്‌ക്രീന്‍, എന്നിവ സവിശേഷതയാണ്. 37 mm ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളാണ് എക്സ്ട്രീം 200R -ന് മുന്നില്‍. പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബര്‍ സസ്പെന്‍ഷന്‍ നിറവേറ്റും അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാഡ്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബൈക്ക് നേരത്തെ തന്നെ വില്‍പനയ്ക്ക് അണിനിരക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    5 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    6 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    9 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    11 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    13 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    14 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    14 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    14 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും