Saturday, September 22nd, 2018

പുതിയ ഹീറോ എക്സ്ട്രീം 200R വില്‍പനയ്ക്ക്

എക്സ്ട്രീം 200R ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഡീലര്‍ഷിപ്പുകള്‍ മോഡലിനെ കൈമാറി തുടങ്ങി

Published On:Jul 10, 2018 | 10:22 am

പുതിയ ഹീറോ എക്സ്ട്രീം 200R വിപണിയില്‍ ഔദ്യോഗികമായി അവതരിക്കുന്നതിന് മുമ്പെ ബൈക്കിന്റെ വിതരണം ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. എക്സ്ട്രീം 200R ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഡീലര്‍ഷിപ്പുകള്‍ മോഡലിനെ കൈമാറി തുടങ്ങി. നേരത്തെ ഔദ്യോഗിക വെബ്സൈറ്റില്‍ എക്സ്ട്രീം 200R -ന്റെ വില ഹീറോ പുറത്തുവിട്ടിരുന്നു. തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 88,000 രൂപയാണ് ബൈക്കിന് വില. ബുക്കിംഗ് തുക അയ്യായിരം രൂപയും.
വിവിധ ഘട്ടങ്ങളിലായാകും എക്സ്ട്രീം 200R -നെ കമ്പനി രാജ്യത്തു ലഭ്യമാക്കുക. കാര്‍ബ്യുറേറ്റഡ് പതിപ്പിലാണ് എക്‌സ്ട്രീം 200R വിപണിയില്‍ എത്തുക. ഏറ്റവും പുതിയ 200 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് എക്‌സ്ട്രീം 200R ല്‍. എഞ്ചിന് പരമാവധി 18.1 bhp കരുത്തും 17.2 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡയമണ്ട് ഫ്രെയിം ഷാസിയെ അടിസ്ഥാനപ്പെടുത്തിയാണ് ബൈക്കിന്റെ ഒരുക്കം.
മൂര്‍ച്ചയേറി നില്‍ക്കുന്ന രണ്ടു എല്‍ഇഡി ലൈറ്റുകള്‍ക്ക് താഴെയുള്ള വലിയ ഹെഡ്ലാമ്പ്, അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ സ്‌ക്രീന്‍, പുതിയ എക്‌സ്ട്രീമിന്റെ സവിശേഷതയാണ്. ഓറഞ്ച് – ഹെവി ഗ്രെയ്, ബ്ലാക് – സ്പോര്‍ട്സ് റെഡ്, സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക് – ഫോഴ്സ് സില്‍വര്‍, ടെക്നോ ബ്ലൂ എന്നീ നിറങ്ങളിലാണ് മോഡല്‍ വില്‍പനയ്‌ക്കെത്തുക.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    5 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    7 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    10 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    10 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    10 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    12 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    12 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    12 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള