Wednesday, November 21st, 2018

ഹീറോ 50 പുതിയ രാഷ്ട്രങ്ങളിലേക്കു കൂടി

  ഹീറോ മോട്ടോ കോര്‍പ് 2020 ആകുന്നതോടെ 60,000 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി മാറുവാനുള്ള ലക്ഷ്യമാണിടുന്നത്. ഇതിന്റെ ഭാഗമായി 50 പുതിയ രാഷ്ട്രങ്ങളിലേക്കു കൂടി അവരുടെ വാഹന വിപണനം തുടങ്ങാനാണ് പദ്ധതി. ഇക്കാലയളവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 നിര്‍മാണ സൗകര്യങ്ങള്‍ അടുത്ത 7 വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കും. 50 ദശലക്ഷം ബൈക്കുകള്‍ വിപണിയില്‍ വിറ്റഴിച്ചത് ആഘോഷിക്കുന്ന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഹീറോ മോട്ടോകോര്‍പ് തലവന്‍ പവന്‍ മുഞ്ജള്‍ അറിയിച്ചതാണ് ഇക്കാര്യം. മൂന്നു മടങ്ങോളം വളര്‍ച്ചയാണ് അടുത്ത … Continue reading "ഹീറോ 50 പുതിയ രാഷ്ട്രങ്ങളിലേക്കു കൂടി"

Published On:Aug 9, 2013 | 6:42 pm

hero motocorp

 

ഹീറോ മോട്ടോ കോര്‍പ് 2020 ആകുന്നതോടെ 60,000 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി മാറുവാനുള്ള ലക്ഷ്യമാണിടുന്നത്. ഇതിന്റെ ഭാഗമായി 50 പുതിയ രാഷ്ട്രങ്ങളിലേക്കു കൂടി അവരുടെ വാഹന വിപണനം തുടങ്ങാനാണ് പദ്ധതി. ഇക്കാലയളവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 നിര്‍മാണ സൗകര്യങ്ങള്‍ അടുത്ത 7 വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കും. 50 ദശലക്ഷം ബൈക്കുകള്‍ വിപണിയില്‍ വിറ്റഴിച്ചത് ആഘോഷിക്കുന്ന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഹീറോ മോട്ടോകോര്‍പ് തലവന്‍ പവന്‍ മുഞ്ജള്‍ അറിയിച്ചതാണ് ഇക്കാര്യം. മൂന്നു മടങ്ങോളം വളര്‍ച്ചയാണ് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ കമ്പനി ടാര്‍ഗറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഹീറോയുടെ വിറ്റുവരവ് 24,000 കോടിയായിരുന്നു. രാജ്യത്തിന് പുറത്തേക്ക് വാഹന വിപണനം എന്നത് ഹീറോയുടെ പ്രധാന പരിപാടികളിലൊന്നായി മാറുന്നത് ഹോണ്ടയില്‍ നിന്ന് വേര്‍പിരിഞ്ഞതിനു ശേഷമാണ്. ഇക്കാലയളവില്‍ കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കുമെല്ലാം കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാഷ്ട്രങ്ങളില്‍ ഹീറോയുടെ പ്രവര്‍ത്തനം വളരെ അതിശക്തമാണ്. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ചില വിപണികളിലേക്കു കൂടി പ്രവേശിക്കാനുള്ള പദ്ധതികള്‍ തയ്യാറായിട്ടുണ്ടെന്ന് ഹീറോ മോട്ടോകോര്‍പ് തലവന്‍ പവന്‍ മുഞ്ജള്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    5 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    7 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    10 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    13 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    13 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    14 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    14 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    15 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി