Sunday, July 22nd, 2018

ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില ഹീറോ വീണ്ടും കൂട്ടി

അഞ്ഞൂറു രൂപ വരെയാണ് കമ്പനി വില വര്‍ധിപ്പിച്ചത്

Published On:Jul 6, 2018 | 3:01 pm

ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില ഹീറോ വീണ്ടും കൂട്ടി. ഇത്തവണ മോഡലുകളില്‍ അഞ്ഞൂറു രൂപ വരെയാണ് കമ്പനി വില വര്‍ധിപ്പിച്ചത്. വാഹന ഘടകങ്ങളുടെ വില ഉയര്‍ന്നതും നിര്‍മ്മാണ ചിലവുകള്‍ വര്‍ധിച്ചതുമാണ് മോഡലുകളുടെ വില കൂടാന്‍ കാരണം. ഇന്ത്യയില്‍ ഉടനീളം പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ഹീറോ മോട്ടോകോര്‍പ് അറിയിച്ചു.
അതത് മേഖലകളെ അടിസ്ഥാനപ്പെടുത്തി മോഡലുകളുടെ വില വര്‍ധനവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഈ വര്‍ഷമിത് മൂന്നാം തവണയാണ് മോഡലുകളുടെ വില ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ കൂട്ടുന്നത്. നേരത്തെ ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ മുഴുവന്‍ മോഡലുകളുടെയും വില കമ്പനി ഉയര്‍ത്തിയിരുന്നു. ജനുവരിയില്‍ നാനൂറ് രൂപയും ഏപ്രിലില്‍ അറുനൂറു രൂപയുമാണ് ഹീറോ കൂട്ടിയത്.

LIVE NEWS - ONLINE

  • 1
    56 mins ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    18 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    20 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    21 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി