Saturday, September 22nd, 2018

മുടിയഴകിനും, മുടിയുടെ ആരോഗ്യത്തിനും ഹെന്ന

തലചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഹെന്നയിട്ട് കഴുകിയാല്‍ മതി

Published On:Nov 10, 2017 | 9:25 am

മുടിയുടെ ഭംഗി കൂട്ടാന്‍ പെണ്‍കുട്ടികള്‍ ഹെന്ന ചെയ്യാറുണ്ട്. മുടിയുടെ സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഹെന്ന നല്ലതാണ്. പലരും ഹെന്ന ചെയ്യാന്‍ ബ്യൂട്ടി പാര്‍ലര്‍ ആശ്രയിക്കുന്നനവരാണ്. എന്നാല്‍ വീട്ടില്‍ തന്നെ ഹെന്ന തയ്യാറാക്കാം. ചെറുനാരങ്ങ നീരും, കാപ്പിപൊടിയും സമം ചേര്‍ത്ത് രണ്ട് മുട്ടയും, ഉലുവപ്പൊടിയും ചേര്‍ക്കുക, മൈലാഞ്ചിപ്പൊടിയും ചേര്‍ക്കുക. ഇത് തേയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിയാല്‍ മതി.
ഹെന്നയിടുന്നതിലൂടെ തലയ്ക്ക് കുളിര്‍മ കിട്ടുന്നു. മുടി തിളക്കമാര്‍ന്നതും, ബലമുള്ളതുമാക്കാന്‍ സഹായിക്കുന്നു. ഹെന്നയുടെ ഉപയോഗം ഹെയര്‍ ഫോളിക്കുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതിന്റെ ഫലമായി മുടികൊഴിച്ചില്‍ ഒരു പരിധിവരെ തടയാന്‍ ഹെന്ന സഹായിക്കുന്നു. തലചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഹെന്നയിട്ട് കഴുകിയാല്‍ മതി. ഹെന്നയില്‍  ഉള്ള ആന്റി ഫംഗല്‍, ആന്റിമൈക്രോബിയല്‍ ഘടകങ്ങള്‍ തല തണുക്കാന്‍ സഹായിക്കും. തലചൊറിച്ചില്‍ കുറയ്ക്കാന്‍ ഹെന്നഹ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നതിന് ഹെന്നയിടുന്നത് നല്ലതാണ്. മുടി വളരാനും ഹെന്ന ഗുണം ചെയ്യുന്നു.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    10 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    12 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    12 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    15 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    16 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    19 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    20 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    20 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി