Tuesday, September 25th, 2018

ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും

    തിരു: ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചാല്‍ ഒരു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. ഹെല്‍മറ്റ് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ മോട്ടോര്‍ വാഹന വകുപ്പ് ഇത് തീരുമാനിച്ചത്. നിലവില്‍ ഹെല്‍മറ്റില്ലാതെ പിടിക്കപ്പെട്ടാലും ചെറിയ തുക പിഴയായി അടച്ച് രക്ഷപെടാമെന്നതിനാല്‍ മിക്കവരും ഇത് ഗൗരവമായി എടുക്കാറില്ല. ഒരു തവണ പിടിക്കപ്പെട്ടവര്‍ തന്നെ വീണ്ടും പിടിക്കപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ലൈസന്‍സ് റദ്ദാക്കുന്ന സാഹചര്യമുണ്ടായാല്‍ നിയമം പാലിക്കപ്പെടുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. അപകടത്തില്‍ പെടുന്ന ബൈക്ക് … Continue reading "ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും"

Published On:Sep 20, 2013 | 4:13 pm

Traffic

 

 
തിരു: ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചാല്‍ ഒരു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. ഹെല്‍മറ്റ് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ മോട്ടോര്‍ വാഹന വകുപ്പ് ഇത് തീരുമാനിച്ചത്. നിലവില്‍ ഹെല്‍മറ്റില്ലാതെ പിടിക്കപ്പെട്ടാലും ചെറിയ തുക പിഴയായി അടച്ച് രക്ഷപെടാമെന്നതിനാല്‍ മിക്കവരും ഇത് ഗൗരവമായി എടുക്കാറില്ല. ഒരു തവണ പിടിക്കപ്പെട്ടവര്‍ തന്നെ വീണ്ടും പിടിക്കപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ലൈസന്‍സ് റദ്ദാക്കുന്ന സാഹചര്യമുണ്ടായാല്‍ നിയമം പാലിക്കപ്പെടുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. അപകടത്തില്‍ പെടുന്ന ബൈക്ക് യാത്രികരില്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കാണ് കൂടുതല്‍ പരിക്കുകള്‍ ഏല്‍ക്കുകയും ജീവഹാനി പോലും സംഭവിക്കുകയും ചെയ്യുന്നത്. ഇത്തരക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാകുന്നത്.
വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് കസ്റ്റഡിയിലെടുത്ത് ബന്ധപ്പെട്ട ആര്‍ടിഒയ്ക്ക് കൈമാറാനാണ് നിര്‍ദേശം. അപകടകരമായ െ്രെഡവിംഗിന്റെ പേരില്‍ ഒരു മാസത്തേക്ക് ലൈസന്‍സ് റദ്ദു ചെയ്ത് ആര്‍ടിഒ ഉത്തരവിടും. വാഹമോടിക്കുന്നയാള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ അടുത്ത് അപ്പീല്‍ പോകാനുള്ള അനുവാദമുണ്ടെങ്കിലും ഇതിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും.

LIVE NEWS - ONLINE

  • 1
    56 mins ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 2
    58 mins ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 3
    3 hours ago

    ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

  • 4
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 5
    15 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 6
    15 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 7
    20 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 8
    20 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 9
    21 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു