Wednesday, September 26th, 2018

ഹെലികോപ്റ്റര്‍ യാത്ര; ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദം: കെഎം എബ്രഹാം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് നിയമപരമായ സാധുതയും കെ.എം. എബ്രഹാം നിരത്തുന്നു.

Published On:Jan 11, 2018 | 10:53 am

തിരു: വിവാദമായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയെ ന്യായികരിച്ച് മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം.
റവന്യു സെക്രട്ടറിയുടെ നടപടിയില്‍ തെറ്റില്ല, റവന്യു സെക്രട്ടറി ഉത്തരവിട്ടത് താന്‍ പറഞ്ഞിട്ടാണെന്നും കെ.എം എബ്രഹാം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും പ്രാധാന്യത്തോടെയാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തെ കാണുന്നത്. അതിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ടോ അതിനനുസരിച്ചുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. അതിനാലാണ് ഹെലികോപ്റ്റര്‍ യാത്ര വേണ്ടിവന്നത്.
മാത്രമല്ല ഓഖിയുമായി ബന്ധപ്പെട്ട മുന്നു ഫണ്ടുകളാണ് ഉള്ളത്. ഓഖി ദുരിതാശ്വാസ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, കേന്ദ്ര ഫണ്ട് എന്നിവയാണവ. ഈ മുന്നുഫണ്ടുകളില്‍ നിന്നല്ല ഹെലികോപ്റ്റര്‍ യാത്രക്ക് തുക വകയിരുത്തിയത്. സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് എട്ടുലക്ഷം രൂപ വകമാറ്റാന്‍ ഉത്തരവിട്ടത്.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്ക് നിയമപരമായ സാധുതയും കെ.എം. എബ്രഹാം നിരത്തുന്നു. മുമ്പും ഇത്തരത്തില്‍ മുഖ്യമന്ത്രിമാര്‍ പലതവണ യാത്രചെയ്തിട്ടുണ്ട്. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കിയതിനാലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ എത്തിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് കെ.എം. എബ്രഹാം പറയുന്നു. നിലവില്‍ നടക്കുന്നത് ആവശ്യമില്ലാത്ത വിവാദങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹെലികോപ്റ്റര്‍ യാത്ര്ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടത് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് റവന്യു സെക്രട്ടറി പി.എച്ച് കുര്യന്‍ നേരത്തെ പറഞ്ഞിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    11 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    12 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    15 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    15 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    17 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    17 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    18 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    18 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു