Saturday, February 16th, 2019

വലിയ വാഹനങ്ങള്‍ക്ക് ‘ടി’ ടെസ്റ്റ്

കോഴിക്കോട് : വലിയ വാഹനങ്ങള്‍ക്ക് ഇനി ‘ടി’ ടെസ്റ്റും. ബസും ലോറിയും അടക്കമുള്ള ഹെവി വാഹനങ്ങള്‍ ഓടിക്കുന്നവരാണ് ഇനി ലൈസന്‍സിനായി ഇംഗ്ലീഷ് അക്ഷരമായ ടിയുടെ ആകൃതിയില്‍ തയ്യാറാക്കിയ ട്രാക്കിലൂടെ വാഹനമോടിച്ച് കഴിവു തെളിയിക്കേണ്ടത്. എട്ടിനും എച്ചിനും പിന്നാലെയാണ് ‘ടി’ ടെസ്റ്റും നടത്തേണ്ടത്. വാഹനം ട്രാക്കിനു പുറത്തു പോകുകയോ വശത്തു കുത്തി നിര്‍ത്തിയ കമ്പികളില്‍ തട്ടുകയോ ചെയ്താല്‍ പരീക്ഷയില്‍ പരാജയപ്പെടും. കോഴിക്കോട് ആര്‍ടി ഓഫിസിനു കീഴില്‍ ഇന്നലെ ആദ്യമായി നടത്തിയ ‘ടി പരീക്ഷയില്‍ 22 പേര്‍ പങ്കെടുത്തപ്പോള്‍ പാസായത് … Continue reading "വലിയ വാഹനങ്ങള്‍ക്ക് ‘ടി’ ടെസ്റ്റ്"

Published On:Aug 28, 2013 | 5:39 pm

കോഴിക്കോട് : വലിയ വാഹനങ്ങള്‍ക്ക് ഇനി ‘ടി’ ടെസ്റ്റും. ബസും ലോറിയും അടക്കമുള്ള ഹെവി വാഹനങ്ങള്‍ ഓടിക്കുന്നവരാണ് ഇനി ലൈസന്‍സിനായി ഇംഗ്ലീഷ് അക്ഷരമായ ടിയുടെ ആകൃതിയില്‍ തയ്യാറാക്കിയ ട്രാക്കിലൂടെ വാഹനമോടിച്ച് കഴിവു തെളിയിക്കേണ്ടത്.
എട്ടിനും എച്ചിനും പിന്നാലെയാണ് ‘ടി’ ടെസ്റ്റും നടത്തേണ്ടത്. വാഹനം ട്രാക്കിനു പുറത്തു പോകുകയോ വശത്തു കുത്തി നിര്‍ത്തിയ കമ്പികളില്‍ തട്ടുകയോ ചെയ്താല്‍ പരീക്ഷയില്‍ പരാജയപ്പെടും. കോഴിക്കോട് ആര്‍ടി ഓഫിസിനു കീഴില്‍ ഇന്നലെ ആദ്യമായി നടത്തിയ ‘ടി പരീക്ഷയില്‍ 22 പേര്‍ പങ്കെടുത്തപ്പോള്‍ പാസായത് 14 പേര്‍. സംസ്ഥാനത്തെ എല്ലാ ആര്‍ടി ഓഫിസുകള്‍ക്കു കീഴിലും ഈ ടെസ്റ്റ് ആരംഭിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും ട്രാക്കിന് ആവശ്യമായ സ്ഥലമുള്ളിടത്തു മാത്രമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. ജില്ലയില്‍ കോഴിക്കോട്ടു മാത്രമാണ് ടി ആരംഭിച്ചത്. ഹെവി വാഹന ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ റോഡിലൂടെ വാഹനമോടിച്ചു കാണിക്കണമെന്ന നിബന്ധന മാത്രമായിരുന്നു ഇതുവരെയുള്ളത്. ടിയുടെ ഇടത്തേ അറ്റന്നു നിന്ന് വാഹനമോടിച്ചു തുടങ്ങി വലത്തേയറ്റത്ത് എത്തിയ ശേഷം തിരികെ റിവേഴ്‌സ് ഗിയറില്‍ നടുക്കെത്തണം. എന്നിട്ടു വാല്‍ ഭാഗത്തേക്ക് മുന്നോട്ട് ഓടിച്ച ശേഷം റിവേഴ്‌സ് ഗിയറില്‍ തിരികെ ജംഗ്ഷനിലെത്തുകയും പിന്‍ഭാഗം വലത്തേക്കു കയറ്റുകയും വേണം.
എന്നിട്ടു വാഹനം മുന്നോട്ടെടുത്ത് സ്റ്റാര്‍ട്ടിംഗ്് പോയിന്റില്‍ തിരിച്ചെത്തണം. ഇരുവശത്തെയും റിയര്‍ വ്യൂ കണ്ണാടിയില്‍ നോക്കി വാഹനം റിവേഴ്‌സ് ഗിയറില്‍ തിരിച്ചെടുക്കാന്‍ കഴിയുന്നുണ്ടോ എന്നു പരിശോധിക്കുകയാണ് ടി പരീക്ഷയുടെ ലക്ഷ്യം. തീരശ്ചീന ട്രാക്കിന് 20 അടിയും ലംബ ട്രാക്കിന് 25 അടിയുമാണ് വീതി.

LIVE NEWS - ONLINE

  • 1
    2 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 2
    4 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 3
    6 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 4
    10 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 5
    10 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 6
    10 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 7
    11 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 8
    11 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 9
    12 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്