Wednesday, November 14th, 2018

കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വേണം.

Published On:Jul 21, 2018 | 10:03 am

തിരു: കാലവര്‍ഷക്കെടുതിയില്‍ കേന്ദ്രത്തോട് 1000 കോടി രൂപയുടെ ധനസഹായ പാക്കേജ് സംസ്ഥാനം ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍. 200 കോടി രൂപ കാര്‍ഷിക മേഖലക്ക് മാത്രം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കൂടി കേന്ദ്രം കണക്കിലെടുക്കണം. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജ്്ജുവും അല്‍ഫോണ്‍സ് കണ്ണന്താനവും ഇന്ന് സംസ്ഥാനത്ത് എത്തുന്നുണ്ട്. ഉച്ചവരെ കുട്ടനാട്ടിലെ വെള്ളപ്പൊക്കബാധിത പ്രദേശം സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് പോകും.
തുടര്‍ന്ന് എറണാകുളത്തേക്ക് പോകുന്ന സംഘം വൈകീട്ട് ചെല്ലാനം സന്ദര്‍ശിച്ച് രാത്രി ഡല്‍ഹിക്ക് മടങ്ങും. ദേശീയദുരന്ത നിവാരണ അതോറിറ്റി അംഗം ആര്‍.കെ. ജെയിന്‍, ആഭ്യന്തരവകുപ്പ് ജോയന്റ് സെക്രട്ടറി സഞ്ജീവ്കുമാര്‍ ജിണ്ടാല്‍, ദേശീയദുരന്ത പ്രതികരണസേന ഐ.ജി രവി ജോസഫ് ലോക്കു എന്നിവരും ഒപ്പമുണ്ടാകും.

 

LIVE NEWS - ONLINE

  • 1
    1 hour ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    1 hour ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി കെ.ടി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    2 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    3 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    3 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    3 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    3 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍