Wednesday, December 19th, 2018

ദുരിതപെയ്ത്തില്‍ കാഴ്ചകാണലും സെല്‍ഫി എടുക്കലും വേണ്ട: മുഖ്യമന്ത്രി

കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ കാലവര്‍ഷക്കെടുതിയാണ് നേരിടുന്നത്.

Published On:Aug 10, 2018 | 4:40 pm

തിരു: കാലവര്‍ഷത്തിന്റെ ദുരിത പെയ്ത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ സംഭവിക്കാതിരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഈ അവസരത്തില്‍ ജനങ്ങള്‍ ദുരിത മേഖലകളിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കാഴ്ച കാണാനും സെല്‍ഫി എടുക്കാനുമുള്ള ശ്രമങ്ങള്‍ കെടുതി നേരിടാനുള്ള സര്‍ക്കാരിന്റെ പരിശ്രമത്തോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കൂടാതെ കര്‍ക്കടക വാവു ബലിയുടെ പശ്ചാത്തലത്തില്‍, ബന്ധപ്പെട്ടവരും പോലീസ് ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
‘കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ കാലവര്‍ഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകള്‍ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂര്‍വ്വമാണെന്നും മുഖ്യമന്ത്രി തന്റെ ഫോസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    10 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    13 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    15 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    17 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    17 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    18 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    18 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    18 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി