Monday, November 12th, 2018

കേരളം മാധവ് ഗാഡ്ഗിലിനെ ഓര്‍ക്കുമ്പോള്‍

കേരളം ഇപ്പോള്‍ അനുഭവിക്കുന്ന മഴക്കെടുതി മനുഷ്യനിര്‍മിത ദുരന്തമാണ്-പറയുന്നത് മറ്റാരുമല്ല, പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലാണ്. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണ് ദുരന്തത്തിനു കാരണം. സംസ്ഥാന വ്യാപകമായി പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതല്‍ ലളിതമാകുമായിരുന്നു. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ മഴ കനത്തു പെയ്താല്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തുടര്‍ന്നുള്ള ജീവനാശവും ദുരന്തങ്ങളും ഗാഡ്ഗില്‍ നേരത്തെ പ്രവചിച്ചതാണ്. പശ്ചിമഘട്ട … Continue reading "കേരളം മാധവ് ഗാഡ്ഗിലിനെ ഓര്‍ക്കുമ്പോള്‍"

Published On:Aug 13, 2018 | 1:22 pm

കേരളം ഇപ്പോള്‍ അനുഭവിക്കുന്ന മഴക്കെടുതി മനുഷ്യനിര്‍മിത ദുരന്തമാണ്-പറയുന്നത് മറ്റാരുമല്ല, പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലാണ്. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണ് ദുരന്തത്തിനു കാരണം. സംസ്ഥാന വ്യാപകമായി പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതല്‍ ലളിതമാകുമായിരുന്നു. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ മഴ കനത്തു പെയ്താല്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തുടര്‍ന്നുള്ള ജീവനാശവും ദുരന്തങ്ങളും ഗാഡ്ഗില്‍ നേരത്തെ പ്രവചിച്ചതാണ്. പശ്ചിമഘട്ട മലനിരകളുടെ 37 ശതമാനം പരിസ്ഥിതി ദുര്‍ബല പ്രദേശമെന്നായിരുന്നു ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ സമിതിയുടെ വിലയിരുത്തല്‍. അതിനാല്‍ ശാസ്ത്രീയവും ശ്ലാഘനീയവുമായ കാല്‍വയ്പായിരുന്നു മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ ശുപാര്‍ശകള്‍. പശ്ചിമഘട്ടത്തിലെ ഭൂവിനിയോഗം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍, പലവിധ കാരണത്താല്‍ കേരളത്തിലെ മതരാഷ്ട്രീയ സംഘടനകള്‍ ഒറ്റക്കെട്ടായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. അതോടെ റിപ്പോര്‍ട്ട് മൃതിയടയാന്‍ കാലതാമസം വേണ്ടിവന്നില്ല. 15 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളിലെ ഭൂവിനിയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ മാറിമാറിവന്ന സര്‍ക്കാരുകളോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കീതുകള്‍ നിര്‍ദയം അവഗണിക്കപ്പെട്ടു. ഫലത്തില്‍ കേരളം നിലയില്ലാ പ്രളയത്തിലായി. ജനങ്ങള്‍ ദുരിതക്കയത്തിലും. പരിസ്ഥിതി പഠന റിപ്പോര്‍ട്ടുകളില്‍നിന്ന് നാം ഇനിയെങ്കിലും നല്ലപാഠം പഠിക്കണം. ആരെയും പഴിക്കാതെ എല്ലാം ഒന്നില്‍നിന്ന് തുടങ്ങണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കപ്പെടണം. കര്‍ഷകരെ യഥാവിധി ബോധവല്‍ക്കരിക്കണം. അല്ലാത്തപക്ഷം, പ്രകൃതിയുടെ തിരിച്ചടി ഇനിയും കടുത്ത ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും.

LIVE NEWS - ONLINE

 • 1
  7 hours ago

  ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

 • 2
  9 hours ago

  ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

 • 3
  11 hours ago

  ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

 • 4
  14 hours ago

  വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

 • 5
  15 hours ago

  ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

 • 6
  15 hours ago

  കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

 • 7
  16 hours ago

  അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 8
  16 hours ago

  ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

 • 9
  16 hours ago

  ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍