Thursday, November 15th, 2018

കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

കനത്ത മഴ തുടരുന്നു; വ്യാപക കെടുതി

Published On:Jul 16, 2018 | 1:26 pm

കണ്ണൂര്‍: കനത്ത മഴയില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക കെടുതി. സംസ്ഥാനത്ത് ഏഴു മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നും വ്യാഴാഴ്ച വരെ തുടരുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മരം വീണും വെള്ളം കയറിയും റോഡ്,റെയില്‍ ഗതാഗതം തടസപ്പെട്ടു. കാലവര്‍ഷം തുടങ്ങി ഇന്ന് ഉച്ചവരെ സംസ്ഥാനത്തെങ്ങും 90 പേരാണ് മരണപ്പെട്ടത്. വിവിധ സ്ഥലളില്‍ വെള്ളം കയറിയതിനാല്‍ ദിരിതാശ്വാശ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പുഴകളും തോടുകളും കര കവിഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഓടകള്‍ പലതും അടഞ്ഞതിനാല്‍ മഴവെള്ളം റോഡിലൂടെ ഒഴുകുകയാണ്. തലശ്ശേരിയി പെരിങ്ങത്തൂരില്‍ വൃദ്ധ വെള്ളക്കെട്ടില്‍ വീണ് മരിച്ചു.കരിയാട് മുക്കാളിക്കരയില്‍ വലിയത്ത് നാണി (68)യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വീടിനടുത്തുള്ള വയലില്‍ വെള്ളകെട്ടിനടുത്തു കൂടി നടന്നു പോവുകയായിരുന്ന നാണി അബദ്ധത്തില്‍ വഴുതി വീഴുകയായിരുന്നു. പരിസരവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലിയത്ത് ബാപ്പുവിന്റെ ഭാര്യയാണ് മക്കള്‍: വിജയന്‍,മനോജ്, സുനില്‍.
കനത്ത മഴയില്‍ കൊട്ടിയൂരില്‍ വീട് തകര്‍ന്നു.നീണ്ടുനോക്കി ഒറ്റപ്ലാവിലെ വേങ്ങമറ്റം ദേവസ്യയുടെ വീടിന്റെ അടുക്കളഭാഗത്തെ ഭിത്തിയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ഇടിഞ്ഞ് താഴ്ന്നത്. വീടിന്റെ അപകടാവസ്ഥയെ തുടര്‍ന്ന് വീട്ടുകാര്‍ മാറിതാമസിച്ചത്കാരണം വന്‍ അപകടം ഒഴിവായി. മണ്‍കട്ടകൊണ്ട് നിര്‍മ്മിച്ച വീടാണ് തകര്‍ന്നത്. അടുക്കളയില്‍ ഉണ്ടായിരുന്ന വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്.
മാലൂരില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലാടന്‍ താറോമ(50), റഫലാദ്എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം. തൃശൂര്‍, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ രൂക്ഷമായ കടലാക്രമണത്തിലും വ്യാപക നാശമുണ്ട്. മലപ്പുറം ചങ്ങരംകുളത്തും പൊന്നാനിയിലും ശക്തമായ കാറ്റില്‍ വ്യാപക കൃഷിനാശമുണ്ടായി. എറണാകുളത്ത് കോതമംഗലത്തിനു സമീപം കുട്ടമ്പുഴയില്‍ മഴമൂലം പ്രദേശം ഒറ്റപ്പെട്ടതിനാല്‍ ആശുപത്രിയിലെത്തിക്കാനാകാതെ രോഗി മരിച്ചു. പുളിയനാനിക്കല്‍ ടോമി (55) ആണ് മരിച്ചത്. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട ടോമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകിയതാണ് മരണത്തിനിടയാക്കിയത്.
റെയില്‍ ഗതാഗതം താറുമാറായി. ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം താറുമാറായതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തന രഹിതമായത്. എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനിലും ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ തീവണ്ടികള്‍ വൈകിയാണ് ഓടുന്നത്.

LIVE NEWS - ONLINE

  • 1
    45 mins ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 2
    1 hour ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 3
    1 hour ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 4
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 5
    1 hour ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 6
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 7
    1 hour ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

  • 8
    2 hours ago

    അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു

  • 9
    2 hours ago

    ഫാഷന്‍ ഡിസൈനറും വേലക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍